മിയാമി: 17 അടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയ അമ്പരപ്പിലും ആഹ്ളാദത്തിലുമാണ് ഫ്ളോറിഡയിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാർ. ആദ്യമായാണ് ഈ മേഖലയിൽ നിന്ന് ഇത്രയും വലിപ്പമേറിയ പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിന് 140 പൗണ്ട് (63.5 കിലോഗ്രാം) തൂക്കം ഉണ്ട്. സൗത്ത് ഫ്ളോറിഡയിലെ ബിഗ് സൈപ്രസ് നാഷണൽ പ്രിസർവ് മേഖലയിൽ നിന്ന് നീക്കം ചെയ്തതിൽ വച്ച് ഏറ്റവും വലിപ്പമേറിയ പെരുമ്പാമ്പാണിതെന്ന് ശാസ്ത്രജ്ഞന്മാരുടെ സംഘം അറിയിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെരുമ്പാമ്പിന്റെ സാന്നിധ്യം കണ്ടെത്തി അതിനെ പിടികൂടിയത്. പാമ്പുകളെ കണ്ടെത്തി നീക്കം ചെയ്യാൻ മാത്രമല്ല അവയെ കുറിച്ചുള്ള പഠനനിരീക്ഷണങ്ങൾക്കും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് ശാസ്ത്രസംഘം അറിയിച്ചു. ഇപ്പോൾ പിടികൂടിയ പെരുമ്പാമ്പിന്റെ വയറ്റിനുള്ളിൽ 73 മുട്ടകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മിയാമിയിലും പ്രാന്തപ്രദേശങ്ങളിലുമായി ഒരു ലക്ഷത്തിലധികം പെരുമ്പാമ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് മറ്റ് ജീവജാലങ്ങൾക്ക് ഭീഷണിയായതോടെയാണ് ഇവയെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയത്. പാമ്പുകളെ പിടികൂടുന്നതിനുള്ള മത്സരവും ഇവിടെ നടത്താറുണ്ട്. 2013 ലാണ് മത്സരം ആദ്യമായി നടത്തിയത്. 1600 പേർ ആദ്യമത്സരത്തിൽ പങ്കെടുത്തു. 2017 ൽ പെരുമ്പാമ്പുകളെ പിടികൂടാനായി 175,000 ഡോളറിന്റെ(ഒരു കോടിയിലധികം)പദ്ധതി സൗത്ത് ഫ്ളോറിഡ വാട്ടർ മാനേജ്മെന്റ് ഡിസ്ട്രിക്ട് നടപ്പാക്കിയിരുന്നു. Content Highlights: Scientists capture the biggest python ever found in US
from mathrubhumi.latestnews.rssfeed http://bit.ly/2VtQTsV
via
IFTTT
No comments:
Post a Comment