തൃശൂര്‍ കളക്ടര്‍ ടിവി അനുപമയ്ക്കുള്ളത് മുഴുവന്‍ വഴിതെറ്റി എത്തിയത് പ്രേമം നായിക അനുപമ പരമേശ്വരന്. അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ നോട്ടീസ് അയച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
നേരെ സോഷ്യല്‍ മീഡിയയില്‍ കയറി തപ്പിയപ്പോള്‍ കിട്ടിയത് നടി അനുപമ പരമേശ്വരനെ, കളക്ടര്‍ ആണെന്ന് തെറ്റിദ്ധരിച്ച് ടി.വി. അനുപമയോടുള്ള കലിപ്പ് മുഴുവന്‍ നടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇറക്കുകയായിരുന്നു. ഏതോ ഒരാള്‍ ആദ്യം അബദ്ധത്തില്‍ കമന്റിട്ടതോടെ പിറകെ കൂട്ടത്തോടെ ഒരുകൂട്ടം ആളുകള്‍ ശാപവാക്കുകള്‍ ചൊരിയുകയായിരുന്നു. ചിലര്‍ എത്തി ശരണം മുഴക്കാനും മറന്നില്ല.
അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ടു തേടിയെന്ന കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശ്ൂര്‍ കളക്ടര്‍ ടി.വി. അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. തൃശൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിടെ ആയിരുന്ന സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം.
അയ്യപ്പന്റെ പേരു പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടറുടെ നടപടി ശരിയെന്നും, നോട്ടീസ് കൊടുക്കാനുള്ള അധികാരം കളക്ടര്‍ക്കുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയം നിങ്ങള്‍ക്ക് ന്നയിക്കാം. പക്ഷെ ദൈവത്തിന്റെ പേര് ഉപയോഗിക്കരുത്. ദൈവത്തിന്റെ പേര് മാത്രം പ്രസംഗിത്തില്‍ ഉപയോഗിച്ചാല്‍ അത് പെരുമാറ്റച്ചട്ട ലംഘനമാണ്. ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണിത്ര നിര്‍ബന്ധമെന്നും മീണ ചോദ്യമഒയര്‍ത്തിയിരുന്നു. മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാണ് കളക്ടര്‍ നടപടി സ്വീകരിച്ചതെന്നും മീണ വ്യക്തമാക്കിയിരുന്നു.
from mangalam.com http://bit.ly/2D69Laq
via IFTTT
No comments:
Post a Comment