വനിതാ അംഗവുമായുള്ള ഫോൺ സംഭാഷണം: നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

വനിതാ അംഗവുമായുള്ള ഫോൺ സംഭാഷണം: നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

ചങ്ങരംകുളം: വനിതാ പഞ്ചായത്തംഗം ഉൾപ്പെട്ട ഫോൺ വിവാദത്തെത്തുടർന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സി.പി.എം. ജില്ലാകമ്മിറ്റിയംഗം കൂടിയായ ടി. സത്യനാണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി സത്യൻ കോൺഗ്രസ് വനിതാ പഞ്ചായത്തംഗവുമായി നടത്തിയ 45 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവർ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു സംഭാഷണം. ഇതു വിവാദമായതോടെ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനിടെ ഫോൺ വിവാദത്തിലുൾപ്പെട്ട പഞ്ചായത്ത് വനിതാ അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്നരവർഷം മുമ്പാണ് ടി. സത്യൻ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്. അന്വേഷിക്കും -സി.പി.എം. ചങ്ങരംകുളം: ടി. സത്യനെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടോയെന്ന് പാർട്ടി അടിയന്തരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.എം. എടപ്പാൾ ഏരിയാകമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യംവെച്ച് തന്നെ തകർക്കാനുള്ള ശ്രമം -ടി. സത്യൻ ചങ്ങരംകുളം: രാഷ്ട്രീയ ലക്ഷ്യംവെച്ച് തന്നെ തകർക്കാനുള്ള എതിരാളികളുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഫോൺ വിവാദമെന്ന് ടി. സത്യൻ പറഞ്ഞു. പലപ്പോഴായി സംസാരിച്ചത് വെട്ടിയൊട്ടിച്ചതുപോലെ ഉപയോഗപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങളും പ്രചാരണങ്ങളും നിഷേധിക്കുന്നു. അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെതിരേ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ടി. സത്യൻ പറഞ്ഞു. content highlights:nannamukku panchayath president resigns-Changaramkulam


from mathrubhumi.latestnews.rssfeed http://bit.ly/2IDZS87
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages