ബെഗുസരായ്: പച്ചനിറത്തിലുള്ള കൊടികൾ തിരഞ്ഞെടുപ്പുകമ്മിഷൻ നിരോധിക്കണമെന്ന് കേന്ദ്രമന്ത്രിയും ബിഹാറിലെ ബെഗുസരായിലെ ബി.ജെ.പി. സ്ഥാനാർഥിയുമായ ഗിരിരാജ് സിങ് പറഞ്ഞു. എക്കാലവും മതപരമായും രാഷ്ട്രീയമായും മുസ്ലിംസമുദായ സംഘടനകളുമായി ബന്ധപ്പെട്ട നിറമായ പച്ച, വിദ്വേഷം പരത്തുന്നതും പാകിസ്താൻ പതാകയോട് സാമ്യമുള്ളതുമാണെന്നാണ് സിങ്ങിന്റെ ആരോപണം. തീവ്ര ഹിന്ദുത്വനിലപാടുകളുടെപേരിൽ ശ്രദ്ധേയനായ സിങ്ങിന്റെ തീവ്രദേശീയത നിറഞ്ഞ പരാമർശങ്ങൾ പലപ്പോഴും വിവാദം സൃഷ്ടിക്കാറുണ്ട്. ബെഗുസരായിലെ തന്റെ മത്സരം 'ഇന്ത്യയുടെ വിഭജനത്തിനുവേണ്ടി' പ്രവർത്തിക്കുന്ന 'സംഘത്തോടാ'ണെന്ന് പറഞ്ഞ സിങ്, താൻ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ സാംസ്കാരിക ദേശീയതയും വികസനവുമാണെന്ന് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ സമുദായാടിസ്ഥാനത്തിൽ വോട്ടർമാരെ ധ്രുവീകരിക്കുകയാണെന്ന് സിങ് അവകാശപ്പെട്ടു. മോദിയെ പുറത്താക്കാൻ ഒന്നിക്കണമെന്ന് കോൺഗ്രസ് നേതാവ് നവ്ജോത്സിങ് സിദ്ധു ബിഹാറിലെ വോട്ടർമാരോട് ആഹ്വാനം ചെയ്തതിനെ ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് സിദ്ധുവെന്ന് അദ്ദേഹം ആരോപിച്ചു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ഇന്ത്യയെ മതത്തിന്റെ പേരിൽ വീണ്ടും വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപിച്ചു. “വയനാട്ടിലെ രാഹുലിന്റെ പത്രികാ സമർപ്പണറാലി നിങ്ങൾ കണ്ടിരുന്നോ? അതുകണ്ടാൽ രാഹുൽ മത്സരിക്കുന്നത് പാകിസ്താനിലെ റാവൽപിണ്ടിയിലാണെന്നു തോന്നും. അവിടെക്കണ്ട കൊടികൾക്ക് പാകിസ്താൻ പതാകയോടാണ് സാമ്യം. അവ പരത്തുന്നത് വിദ്വേഷമാണ്, സ്നേഹമല്ല” - സിങ് പറഞ്ഞു. പച്ചനിറത്തിലുള്ള കൊടി മുസ്ലിം സമൂഹം പാകിസ്താന്റെ സ്ഥാപനത്തിനു മുൻപും ഉപയോഗിക്കുന്നതാണെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ “എന്നെ സംബന്ധിച്ച് അത് പാകിസ്താന്റെ പ്രതിബിംബമാണ്” എന്നാണ് സിങ് പ്രതികരിച്ചത്. content highlights: Union Minister Giriraj Singh Demands Ban On Use Of Green Flags
from mathrubhumi.latestnews.rssfeed http://bit.ly/2DpkpJt
via
IFTTT
No comments:
Post a Comment