തിരുപ്പതി: തിരുമല ദേവന് (തിരുപ്പതി) വിവിധ ബാങ്കുകളിലുള്ള സ്വർണനിക്ഷേപം 9,253 കിലോഗ്രാം. ഇതിൽ 553 കിലോഗ്രാം സ്വർണം ക്ഷേത്ര ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുപ്പതി ദേവനെ ദർശിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർ കാണിക്കയായി നൽകുന്നതാണ് ഇവ. ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസർ അനിൽകുമാർ സിംഗാളാണ് ക്ഷേത്ര സ്വത്തിന്റെ കണക്ക് പുറത്തുവിട്ടത്. സർക്കാർ ഉത്തരവനുസരിച്ച് ക്ഷേത്രാവശ്യത്തിൽ കൂടുതലുള്ള സ്വർണം സ്വർണനിക്ഷേപ പദ്ധതി പ്രകാരം ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5,387 കിലോയും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 1,938 കിലോയും പഞ്ചാബ് നാഷണൽ ബാങ്കിൽ 1,381 കിലോയും നിക്ഷേപമുണ്ട്. തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ വിഗ്രഹങ്ങളുടെ മൂന്ന് സ്വർണക്കിരീടങ്ങളും രണ്ടുമാസത്തിനുശേഷം തിരുപ്പതി പോലീസ് കണ്ടെടുത്തിരുന്നു. ദാദർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് അന്ന് മോഷ്ടാവിനെ പിടികൂടിയത്. പിടികൂടിയ സ്വർണം കിരീടത്തിന്റെ രൂപത്തിൽ അല്ലെങ്കിലും തത്തുല്യമായ 1,351 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. content highlights: Tirupati temple has 9,259 kg gold
from mathrubhumi.latestnews.rssfeed http://bit.ly/2W1icLD
via
IFTTT
No comments:
Post a Comment