കോഴിക്കോട്: കേരളത്തിലെ ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യയെ അഭിനന്ദിച്ച മന്ത്രി എ.കെ. ബാലനെ മൂന്നുവർഷം മുൻപ് നടന്ന സംഭവം ഓർമ്മിപ്പിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാധ്യമപ്രവർത്തകയായ ശരണ്യമോളാണ് ശ്രീധന്യ ഉൾപ്പെടെയുള്ള സിവിൽ സർവ്വീസ് പരിശീലന വിദ്യാർഥികളെ മന്ത്രി എ.കെ. ബാലൻ ക്യാബിനിൽനിന്ന് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിരിക്കുന്നത്. ശ്രീധന്യയുടെ വിജയത്തിൽ പട്ടികജാതി വികസനവകുപ്പിന്റെ സഹായവുമുണ്ടെന്ന മന്ത്രിയുടെ അവകാശവാദത്തെ പൊളിച്ചടുക്കുന്നതാണ് ശരണ്യമോളുടെ കുറിപ്പ്. 2016-17 വർഷം പട്ടികജാതി വകുപ്പിന്റെ സിവിൽ സർവ്വീസ് പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിയായിരുന്നു ശ്രീധന്യ. ഇക്കാലയളവിൽ ശ്രീധന്യയ്ക്ക് പരിശീലനം നേടുന്നതിന് പട്ടികജാതി വകുപ്പ് സഹായം നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാൽ ഇതേ മന്ത്രി തന്നെ ശ്രീധന്യ അടക്കമുള്ള വിദ്യാർഥികളെ മന്ത്രി ക്യാബിനിൽനിന്ന് ഇറക്കിവിട്ടെന്നും ഐ.എ.എസ്. കിട്ടാത്തത് കൊണ്ടാണ് സ്ഥാപനം പൂട്ടുന്നതെന്ന് മന്ത്രി പറഞ്ഞതെന്നും ശരണ്യമോൾ വ്യക്തമാക്കുന്നു.അതേസമയം, തനിക്കെതിരായ ആരോപണങ്ങളിൽ സത്യമില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രചരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി എ.കെ. ബാലൻ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. കെ.എസ്. ശരണ്യമോളുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം. മന്ത്രി എ കെ ബാലന് ഒരു മറുപടി സാർ, നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക് ഇപ്പോൾ IAS കിട്ടിയെങ്കിൽ ആ കുട്ടി (കാണാൻ വന്നവർ ഉൾപ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാൽ 3 വര്ഷം അവരെ മാനസികമായി പീഡിപ്പിച്ചവരിൽ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിൻസിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോൾ ആ 30 പേരുടെ വാക്കിനേക്കാൾ അങ്ങേയ്ക്കു വലുത് ആ പ്രിൻസിപ്പൽ ആയിരുന്നു.. അതിനെ തുടർന്നാണ് എസി കമ്മിഷണർ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാൻ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു IAS കിട്ടാത്തത് കൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെ ന്തിനാണ് സർ ഇതുവരെ സ്വന്തമായി IAS നേടിയെടുക്കാൻ സാധിക്കാത്ത സിവിൽ സർവീസ് അക്കദമി ൽ ഈ വർഷം 300 കുട്ടികളെ ചേർത്തത്.. ഞങ്ങൾ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിൽ... മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളുടേത് ആണ് .. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നൽകി.. 2015 മുതൽ ICSETS പഠിച്ച 10 കുട്ടികൾ എങ്കിലും prelims ക്ലിയർ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികൾ പിന്നെ ന്ത് ചെയ്യണം..മാതാ പിതാക്കൻ മാർക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാൻ പറ്റാത്തത് കൊണ്ടല്ലഞങ്ങൾ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാൻ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ) മാതാപിതാക്കളെ ഓർത്താണ്.. അവിടെയും കൊടിയ പീഡനങ്ങൾ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികൾ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാർ, രാഷ്ട്രീയക്കാർ, സംഘടനകളെ സമീപിച്ചു.. നിരവധിപേർ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലുപേക്ഷിച്ചതുപോലെ ആ കുട്ടികളെ പിന്തള്ളി. അവർ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓർത്താണ്. അങ്ങയെ കാണാൻ അയ്യങ്കാളിയുടെ കൊച്ചുമോൻ എത്തിയപ്പോൾ ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു. എന്തെന്നാൽ പിന്നീട് നിങ്ങൾ ഉൾപ്പെടുന്ന സർക്കാർ അയ്യങ്കാളിയും അംബേദ്കറും ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങൾ ഇല്ലാതെ നിങ്ങൾക്കവിടെ നിലനിൽക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയർത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും ഞങ്ങൾ ഉയർന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോൾ ശ്രീധന്യ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് കിട്ടാത്തത് എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? എത്രയോ തവണ അവർ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങൾ നല്ല ടീച്ചേഴ്സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല. ICSETS വന്ന് അഡ്മിഷൻ എടുത്ത ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവിൽ സർവീസ് എക്സാമിനെപറ്റിയും. അതുകൊണ്ട് നിങ്ങൾ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയർത്തിയതും. ജനറൽ കാറ്റഗറിയിലെ കുട്ടികൾ വീടിന്റെ മുകളിൽ നിന്ന് തേങ്ങാ പറിക്കുമ്പോൾ തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും.. ഞങ്ങൾക്കും ഇത്തരത്തിൽ ഏറ്റവും നല്ല സംവിധാനങ്ങൾ തന്നു നോക്കൂ ഒന്നല്ല ഞങ്ങൾക്കിടയിൽ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തിൽ എത്തിക്കാൻ സാധിക്കും.. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങൾ വിദ്യാർഥികളുടെ ഇടയിൽ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും ശ്രീധന്യയെ ഇറക്കിവിട്ടെന്ന ആരോപണത്തിൽ സത്യമില്ല; മറുപടി അർഹിക്കാത്ത വിമർശനമെന്ന് മന്ത്രി... Content Highlights:saranyamol ks facebook post minister ak balan sreedhaya suresh wayanad civil service exam
from mathrubhumi.latestnews.rssfeed http://bit.ly/2IoXMbt
via
IFTTT
No comments:
Post a Comment