കൊച്ചി: കിഫ്ബിയിൽ നിക്ഷേപമിറക്കിയ ലാവ്ലിൻ ബന്ധമുള്ള കമ്പനിക്ക് നൽകേണ്ട 9.78 ശതമാനം പലിശ എന്നത് കുറഞ്ഞ നിരക്കാണെന്ന് വാദിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണക്കുകൾ നിരത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ. സി.ഡി.പി.ക്യു എന്ന കമ്പനി കിഫ്ബിയിൽ നിക്ഷേപം നടത്തിയത് ദുരൂഹമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ഫ്രഞ്ച് കമ്പനിയായ എ.എഫ്.ഡിയിൽ നിന്ന് കൊച്ചി മെട്രോ 1350 കോടി രൂപ വായ്പയെടുത്തത് 1.3 ശതമാനം പലിശക്കാണ്. വാട്ടർ മെട്രോക്ക് 582 കോടി രൂപ ജർമൻ കമ്പനിയായ കെ.എഫ്.ഡ്ബ്ലിയുവിൽ നിന്നു വായ്പയെടുത്തത് 1.55 ശതമാനം പലിശനിരക്കിലാണ്. ഇതേ നിരക്കിലാണ് എ.എഫ്.ഡിയിൽ നിന്ന് കാക്കനാട് വരെ മെട്രോ നീട്ടാൻ 1500 കോടി രൂപയെടുത്തത്. എന്നിട്ടും കിഫ്ബയിൽ നിന്നും മസാല ബോണ്ട് ഇനത്തിൽ സി.ഡി.പി.ക്യു വിന് നൽകേണ്ട 9.78 ശതമാനം പലിശ കുറഞ്ഞ നിരക്കാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഉയർന്ന നിരക്കിനേക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ലാവലിൻ അഴിമതി കേസിൽ പ്രതിസ്ഥാനത്തുള്ള എസ്.എൻ.സി ലാവലിൻ കമ്പനിയിൽ 20 ശതമാനം നിക്ഷേപമുള്ള സ്ഥാപനമാണ് സി.ഡി.പി.ക്യു. ഈ ബന്ധമുന്നയിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്. Content highlights: KIIFB Masala bond interest rate is very high says VD satheesan
from mathrubhumi.latestnews.rssfeed http://bit.ly/2D7HIY5
via
IFTTT
No comments:
Post a Comment