മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 11650 നിലവാരത്തിന് താഴെപ്പോയി. സെൻസെക്സ് 60 പോയന്റ് താഴ്ന്ന് 38879ലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തിൽ 11,652ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 431 ഓഹരികൾ നഷ്ടത്തിലുമാണ്. വിപ്രോ, യെസ് ബാങ്ക്, സിപ്ല, ഇൻഫോസിസ്, ഒഎൻജിസി, റിലയൻസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഇൻഫ്ര, ലോഹം, ഫാർമ തുടങ്ങിയ സെക്ടറുകളാണ് സമ്മർദത്തൽ. ഐടി ഓഹരികൾ നേട്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2G6BesX
via
IFTTT
No comments:
Post a Comment