ന്യൂഡൽഹി: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യയുടെ ഷോട്ട് പുട്ട് താരം മൻപ്രീത് കൗറിന് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ)യാണ് മൻപ്രീതിനെ വിലക്കിയത്. ഇതോടെ 2017-ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയ സ്വർണവുംചൈനയിലെ ഷിൻഹുവയിൽ നടന്ന ഏഷ്യൻ ഗ്രാൻപ്രിക്സിൽ കുറിച്ച പുതിയ ദേശീയ റെക്കോഡും മൻപ്രീതിന് നഷ്ടമാകും. 2017-ൽ നടന്ന നാല് അത്ലറ്റിക് മീറ്റുകളിലേയും ഉത്തേജക പരിശോധനയിൽ ഇന്ത്യൻ താരം പരാജയപ്പെട്ടിരുന്നു. 2017 ജൂലൈ 20 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് നാഡ ഡയറക്ടർ ജനറൽ നവിൻ അഗർവാൾ വ്യക്തമാക്കി. അതേസമയം വിലക്കിനെതിരെ മൻപ്രീതിന് അപ്പീൽ സമിതിയെ സമീപിക്കാം. 2017 ഏപ്രിലിൽ ഷിൻഹുവയിൽ നടന്ന ഏഷ്യൻ ഗ്രാൻപ്രിക്സിൽ 18.86 മീറ്റർ ദൂരം ഷോട്ട്പുട്ട് എറിഞ്ഞാണ് മൻപ്രീത് ദേശീയ റെക്കോഡ് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ജൂണിൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിലും ജൂലൈയിലെ ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മൻപ്രീത് ഒന്നാമതെത്തി. ജൂലായിൽ തന്നെ ഗുണ്ടൂരിൽ നടന്ന അന്ത:സംസ്ഥാന ചാമ്പ്യൻഷിപ്പിലും മൻപ്രീത് സ്വർണം നേടിയിരുന്നു. ഈ സമയങ്ങളിൽ ശേഖരിച്ച സാംപിളുകളെല്ലാം ഉത്തേജക മരുന്ന് പരിശോധയിൽ പോസീറ്റീവ് ആണെന്ന് തെളിയുകയായിരുന്നു. Content Highlights: Asian champion woman shot putter Manpreet Kaur banned for four years
from mathrubhumi.latestnews.rssfeed http://bit.ly/2Vygxgl
via
IFTTT
No comments:
Post a Comment