കൗതുക വാർത്തകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത കാലമാണല്ലോ തിരഞ്ഞെടുപ്പ് കാലം. ഇത്തരത്തിൽ ജനപ്രതിനിധി ആയിരിക്കെ വീണ്ടും മത്സരിക്കുന്നവരുടെ ബാഹുല്യം കൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്. പതിനൊന്നു പേരുടെ ജനവിധിയാണ് കൗതുകമാകുക. രണ്ട് പേർ ജയിച്ചാൽ ലോക്സഭാ എംപിയാകും. തോറ്റാൽ രാജ്യസഭാ എംപിയായി തുടരും. ഒൻപതു പേരാവട്ടെ എംഎൽഎയിൽ നിന്ന് എംപിയായി പ്രമോഷൻ തേടുന്നു. എംഎൽഎമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തിൽ ഇടതുപക്ഷമാണ് മുന്നിൽ. ആറു പേർ ഇടതുപക്ഷത്തു നിന്നും ജനവിധി തേടുന്നു. യു.ഡി.എഫ് ആവട്ടെ മൂന്ന് എംഎൽഎമാരെ ആണ് കളത്തിലിറക്കിയിരിക്കുന്നത്. വിട്ടു കൊടുക്കാതെ എൻ.ഡി.എയുമുണ്ട്. രണ്ട് രാജ്യസഭാ എംപിമാരെയാണ് അവർ വീണ്ടും മത്സരിപ്പിക്കുന്നത്. അൽഫോൺസ് കണ്ണന്താനവും സുരേഷ് ഗോപിയും. എംഎൽഎമാരായവർ പാർലമെന്റിലേക്ക് മത്സരിക്കുന്നത് പുതിയ കാര്യമൊന്നും അല്ല. പക്ഷേ ഇത്ര അധികം നിയമസഭാ സാമാജികർ വീണ്ടും കളത്തിലിറങ്ങുന്നത് കേരളത്തിൽ എന്തായാലും പുതിയ കാഴ്ചയാണ്. ഇതിൽ എന്തെങ്കിലും ധാർമിക പ്രശ്നം ഉള്ളതായി ഒരു മുന്നണിയും കരുതുന്നുമില്ല. എന്തായാലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവരൊക്കെ ജയിച്ചാൽ അധികം വൈകാതെ തന്നെ ഉപതെരഞ്ഞെടുപ്പുകളുടെ ബഹളത്തിലേക്കാവും കേരളത്തിന്റെ പോക്ക് എന്ന കാര്യത്തിൽ തർക്കമില്ല. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎൽഎമാരും മത്സരിക്കുന്ന മണ്ഡലങ്ങളും : സി ദിവാകരൻ(തിരുവനന്തപുരം),അടൂർ പ്രകാശ്(ആറ്റിങ്ങൽ),വീണാ ജോർജ്(പത്തനംതിട്ട),ചിറ്റയം ഗോപകുമാർ(മാവേലിക്കര),എ.എം.ആരിഫ്(ആലപ്പുഴ),ഹൈബി ഈഡൻ(എറണാകുളം),പി.വി.അൻവർ(പൊന്നാനി),ഏ.പ്രദീപ് കുമാർ(കോഴിക്കോട്),കെ മുരളീധരൻ(വടകര) മത്സര രംഗത്തുള്ള രാജ്യസഭാ എം.പിമാരും മത്സരിക്കുന്ന മണ്ഡലങ്ങളും: അൽഫോൻസ് കണ്ണന്താനം(എറണാകുളം) സുരേഷ്ഗോപി(തൃശൂർ) Content Highlights: loksabha election, loksabha polls2019
from mathrubhumi.latestnews.rssfeed http://bit.ly/2GeTAIH
via
IFTTT
No comments:
Post a Comment