ഇസ്ലാമാബാദ്: ഇന്ത്യ-പാക് സമാധാന ചർച്ചകൾഫലപ്രദമാകാൻഇന്ത്യയിൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിൽ വരണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കോൺഗ്രസ് അധികാരത്തിൽ വരുന്നത് കശ്മീർ വിഷയത്തിൽ പ്രശ്നപരിഹാരത്തിന് സഹായകരമാകില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വിദേശ മാധ്യമ പ്രവർത്തകർക്കു നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിച്ചത്. നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ മാത്രമേ പാകിസ്താനുമായുള്ള സമാധാന ചർച്ചകൾ നടക്കാൻ ഇടയുള്ളൂ എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ കാശ്മീർ വിഷയത്തിൽ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴത്തേക്കാൾ പിന്നോട്ടുപോകുമെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. എന്നാൽ, ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കിൽ കശ്മീർ പ്രശ്നത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നും ഇമ്രാൻ ഖാൻഅഭിമുഖത്തിൽ പറഞ്ഞു. അതേസമയം, മുസ്ലീങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായും ഇമ്രാൻ ഖാൻ ആരോപിച്ചു.ഇന്ത്യയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പറയാനാവില്ല. ഇന്ത്യയിൽ വർഷങ്ങളായി സന്തോഷത്തോടെ കഴിഞ്ഞുവന്നിരുന്ന മുസ്ലിങ്ങൾ ഇപ്പോഴത്തെ തീവ്ര ഹിന്ദു ദേശീയത മൂലം ഭീതിയിലാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെപ്പോലെ മോദിയും തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഭീതിയും ദേശീയ വികാരവുമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് എടുത്തുകളയുമെന്നതടക്കമുള്ള ബിജെപിയുടെ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാത്രമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. Content Highlights:India pakistan peace talks, Narendra Modi, Imran Khan, Lok Sabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2GdYGGk
via
IFTTT
No comments:
Post a Comment