നമോ ടിവി പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

നമോ ടിവി പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നിര്‍ദേശം

ന്യൂഡൽഹി: നമോ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ പ്രാദേശിക മാധ്യമ ചട്ടങ്ങൾ അനുസരിക്കുന്നവയാണോയെന്ന് പരിശോധിക്കാൻ ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ രൂപീകരിക്കപ്പെടുന്നവയാണ് നിരീക്ഷക സമിതികൾ. തിരഞ്ഞെടുപ്പ് ചട്ടലംഘനകൾ നിരീക്ഷിക്കുകയാണ് ഇവയുടെ പ്രധാനചുമതല. മാധ്യമങ്ങൾ പ്രധാനമായും ഇവയുടെ നിരീക്ഷണ പരിധിയിൽ പെടുന്നു. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതി നേടിയ ശേഷമാണ് പൊതുജനങ്ങളിലേക്കെത്തുക. നമോ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായുള്ള കോൺഗ്രസ്, ആം ആദ്മി പാർട്ടികളുടെ പരാതികളെ തുടർന്ന് കേന്ദ്ര വാർത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ ആരാഞ്ഞിരുന്നു. രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പരിപാടികളാണ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ നമോ ടിവി പരസ്യസംപ്രേക്ഷണത്തിനുള്ള ഡിടിഎച്ച് സേവനദാതാക്കളുടെ പ്ലാറ്റ് ഫോം മാത്രമാണെന്നും നിലവിലുള്ള മാനദണ്ഡമനുസരിച്ച് മന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയുടെ ആവശ്യം ചാനലിനില്ലെന്നും കമ്മിഷനെ അറിയിച്ചിരുന്നു. തുടർന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. Content Highlights: EC Directs Delhi CEO to Ensure Contents of NaMo TV


from mathrubhumi.latestnews.rssfeed http://bit.ly/2WSLETU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages