ന്യൂഡല്‍ഹി: കള്ളപ്പണം തടയാന്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തിനു മറവില്‍ വന്‍ അഴിമതി അരങ്ങേറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിദേശത്തുനിന്ന് മൂന്നു സീരിസില്‍ വ്യാജനോട്ട് പ്രിന്റ് ചെയ്തു ഇന്ത്യയില്‍ എത്തിച്ചുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഒളികാമറ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഇതിനു തെളിവായി പുറത്തുവിട്ടു. കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റായ രാഹുല്‍ രതരേക്കര്‍ ഒളികാമറിയില്‍ നടത്തിയ വെളിപ്പെടുത്തലാണ് തെളിവായി കോണ്‍ഗ്രസ് പുറത്തുവിട്ടത്. മൂന്നു സീരിസുകളിലായി ഒരു ലക്ഷം കോടി വീതം വ്യാജനോട്ടുകള്‍ പ്രിന്റ് ചെയ്ത് ഇന്ത്യയില്‍ എത്തിച്ചു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഹുല്‍ പറയുണ്ടെന്നും സിബല്‍ ആരോപിച്ചു.
ഇന്ത്യയിലേക്ക് കൊണ്ടുവന്ന പണം രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും മാറ്റി നല്‍കി. ഇതില്‍ സര്‍ക്കര്‍ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇതില്‍ പങ്കുണ്ട്. വിദേശത്തു പ്രിന്റ് ചെയ്ത കറന്‍സി വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്-സിബല്‍ ആരോപിക്കുന്നു.
മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഗൗണിലാണ് ഇടപാടുകള്‍ നടന്നതെന്നും രാഷ്ട്രീയക്കാരും വ്യവസായികളും ഈ ഗോഡൗണിലെത്തി നോട്ടുകാള്‍ മാറ്റി വാങ്ങിയെടുത്തുവെന്നും സിബല്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ആര്‍.ബി.ഐയ്ക്ക് അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
from mangalam.com http://bit.ly/2GaUlDA
via IFTTT
No comments:
Post a Comment