കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണി വിടവാങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണി വിടവാങ്ങി

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ.എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായവും നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും മൂന്ന് മണിയോടെ ആരോഗ്യനില വഷളാവുകയും വൈകുന്നേരം 4.57ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. 05.2ന് ഡോക്ടര്‍മാര്‍ ഒൗദ്യോഗികമായി മരണവാര്‍ത്ത പുറത്തുവിട്ടു.

ഏറ്റവുമധികം മന്ത്രിസഭകളില്‍ അംഗമായിരുന്ന നേതാവ്, ഏറ്റവുമധിക കാലം ധനമന്ത്രി പദവി വഹിച്ചയാള്‍, ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി തുടങ്ങി വിവിധ റെക്കോര്‍ഡുകള്‍ക്ക് ഉടമാണ് കെ.എം മാണി. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ തൊമ്മന്‍ മാണി-ഏലിയാമ്മ ദമ്പതികളുടെ മകനായി 1933 ജനുവരി 30നാണ് മാണിയുടെ ജനനം. തൃശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോകോളജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അഭിഭാഷകനായി പ്രാകീടീസ് ചെയ്യവെ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ എത്തി.

അറുപതുകളില്‍ കോട്ടയം ഡി.സി.സിയുടെ സെക്രട്ടറിയായിരുന്നു. 1964ല്‍ കെ.എം ജോര്‍ജും പി.ടി ചാക്കോയും ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപീകരിച്ചതോടെ മാണി കേരള കോണ്‍ഗ്രസിന്റെ ഭാഗമായി. പിന്നീട് പല വിഭാഗങ്ങളായി വളര്‍ന്നും പിളര്‍ന്നും പല ഗ്രൂപ്പുകളായി ഭിന്നിച്ച പാര്‍ട്ടിയില്‍ കേരള കോണ്‍ഗ്രസ് (എം)-ന്റെ അമരക്കാരനായി.

1965ല്‍ ആദ്യമായി പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി. തുടര്‍ന്ന് നടന്ന 12 തിരഞ്ഞെടുപ്പുകളിലും കെ.എം മാണി പാലായുടെ ജനപ്രതിനിധിയായി. 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. പിന്നീട് വിവിധ മന്ത്രിസഭകളിലായി ധനം, റവന്യൂ, നിയമം, ആഭ്യന്തരം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായി. 1979ല്‍ പി.കെ.വിയുടെ രാജിയെ തുടര്‍ന്ന് മാണിക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം കൈവന്നുവെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു.

1977-78ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നുവെങ്കിലും അതേ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നു. 2015ല്‍ ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് 2015ലും മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.



from mangalam.com http://bit.ly/2Is0Bsl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages