ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കേ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനവുമായി അഞ്ചില്‍ നാലു സര്‍വേകള്‍. ബി.ജെ.പി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടും. 543 സീറ്റുകളില്‍ 273 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസും മറ്റു കക്ഷികളും ഇത്തവണ നില മെച്ചപ്പെടുത്തുമെന്നും സി-വോട്ടര്‍, ഇന്ത്യ ടിവി-സി.എന്‍.എക്‌സ്, സിഎസ്ഡിഎസ്-ലോക്‌നീതി, ടൈംസ് നൗ-വിഎംആര്‍, പോള്‍ ഓഫ് പോള്‍സ് എന്നിവയുടെ സര്‍വേയില്‍ പറയുന്നത്.
കാര്‍ഷിക, തൊഴില്‍ മേഖലയിലെ ആശങ്കകളെ ബി.ജെ.പി ദേശീയ സുരക്ഷ ഉപയോഗിച്ച് മറികടക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്.
എന്‍.ഡി.എ മുന്നണി 267 സീറ്റുകള്‍ നേടുമെന്ന് സി-വോട്ടര്‍ പറയുന്നു. യു.പി.എയ്ക്ക് 142 ഉം മറ്റുള്ള കക്ഷികള്‍ക്ക് 134 സീറ്റുകളുമാണ് സി-വോട്ടര്‍ പ്രവചിക്കുന്നത്.
ഇന്ത്യ ടിവി-സിഎന്‍.എക്‌സ് സര്‍വേ പ്രകാരം എന്‍ഡിഎ-275, യുപിഎ-147, മറ്റുള്ളവര്‍-121 എന്നിങ്ങനെയാണ്.
സിഎസ്ഡിഎസ്-ലോക്‌നീതി സര്‍വേയില്‍ എന്‍ഡിഎ 263 മുതല്‍ 283 സീറ്റുകള്‍ വരെ നേടും. യു.പി.എയ്ക്ക് 115-135 വരെയും മറ്റുള്ളവര്‍ക്ക് 130-160 വരെയും ലഭിക്കും.
ടൈംസ്‌നൗ-വിഎംആര്‍ സര്‍വേയില്‍ എന്‍ഡിഎ-279, യുപിഎ-149, മറ്റുള്ളവര്‍ 115 എന്നി നിലയിലാണ്.
പോള്‍ ഓഫ് പോള്‍സിന്റെ സര്‍വേ പ്രകാരം എന്‍ഡിഎ-273, യുപിഎ-141, മറ്റുള്ളവര്‍ 129 എന്നിങ്ങനെയാണ്.
272 അംഗങ്ങളുടെ ഭൂരിപക്ഷമാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. എന്‍.ഡി.എ 273 നേടുമെന്നാണ് സര്‍വേ നടത്തിയ അഞ്ചില്‍ നാല് ഏജന്‍സികളും പറയുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി സഖ്യത്തിന് 330 സീറ്റുകളാണ് ലഭിച്ചത്. പുല്‍വാമ ആക്രമണത്തിനു ശേഷം പാകിസ്താനെതിരെ തീവ്രവാദം മുഖ്യവിഷയമായി ഉയര്‍ത്തികാണിക്കാന്‍ മോഡിക്കു കഴിഞ്ഞുവെന്നാണ് ഏജന്‍സികള്‍ പറയുന്നത്.
from mangalam.com http://bit.ly/2GaUiHU
via IFTTT
No comments:
Post a Comment