കെ.എം. മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസോച്ഛ്വാസം സാധാരണ നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

കെ.എം. മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസോച്ഛ്വാസം സാധാരണ നിലയില്‍

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായി എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്.

രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി. അതേസമയം, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അദ്ദേഹം ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ് കഴിയുന്നത്. രാത്രിയില്‍ മാത്രമാണ് വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എം. മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ഒന്നരമാസം മുന്‍പാണ് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കെ.എം. മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ ആയിരുന്ന അദ്ദേഹം ട്യൂബ് വഴി ആഹാരം നല്‍കുന്നതെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മരുന്നുകളുടെ സഹായമില്ലാതെ രക്തസമ്മര്‍ദ്ദവും നാഡിമിടുപ്പും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.



from mangalam.com http://bit.ly/2IdSsIL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages