ഇപ്പോഴും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണം ; 20 ല്‍ 12 ഇടങ്ങളിലും പ്രചരണത്തിനും എത്തും ; പക്ഷേ പാര്‍ട്ടിയുടെ താര പട്ടികയില്‍ വിഎസ് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ഇപ്പോഴും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണം ; 20 ല്‍ 12 ഇടങ്ങളിലും പ്രചരണത്തിനും എത്തും ; പക്ഷേ പാര്‍ട്ടിയുടെ താര പട്ടികയില്‍ വിഎസ് പുറത്ത്

തിരുവനന്തപുരം: ഇപ്പോഴും വിഎസ് എത്തിയാല്‍ പ്രചരണവേദി കൊഴുക്കും. 'കണ്ണേ കരളേ വിഎസ്സേ' വിളിയും ശക്തമാകും. പക്ഷേ തെരഞ്ഞെടുപ്പിലെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും വിഎസ് അച്യുതാനന്ദന്റെ പേര് പാര്‍ട്ടി വെട്ടി. 20 ലോക്‌സഭാ മണ്ഡിലങ്ങളില്‍ 12 ഇടങ്ങളിലും വിഎസ് പ്രസംഗിക്കാന്‍ എത്തുമെന്നിരിക്കെയാണ് താര പ്രചാരകരുടെ പട്ടികയില്‍ നിന്നും മുതിര്‍ന്ന നേതാവിനെ തഴഞ്ഞിരിക്കുന്നത്.

മാര്‍ച്ച് 26 ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ പിണറായിയും കോടിയേരിയും തോമസ് ഐസക്കും എല്ലാം ഉള്‍പ്പെട്ടപ്പോഴാണ് വിഎസിനെ തള്ളിയത്. 40 പേരുടെ പട്ടികയില്‍ എളമരം കരീമും എ വിജയരാഘവനും വരെയുണ്ട്. കഴിഞ്ഞ തവണ വിഎസിനെ മുന്‍ നിര്‍ത്തിയായിരുന്നു എല്‍ഡിഎഫ് കഴിഞ്ഞ കാലങ്ങളില്‍ പ്രചരണം നടത്തിയത്. ഇത്തവണ അദ്ദേഹത്തിന്റെ പേര് പുറത്താക്കാന്‍ കാരണം എന്താണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിട്ടുമില്ല.

ഇത്തവണ പാര്‍ട്ടിയുടെ ഫ്‌ളക്‌സുകളിലും ബാനറുകളിലും നിറഞ്ഞു നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആണ്. പാര്‍ട്ടി താര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വിഎസിന്റെ ജനപ്രിയതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കാര്യങ്ങള്‍. പാര്‍ട്ടിയുടെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 12 എണ്ണത്തിലും പ്രചരണയോഗത്തില്‍ പങ്കെടുക്കാന്‍ വിഎസ് അച്യുതാനന്ദന്‍ എത്തുന്നുണ്ട്.

വിഎസ് എത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കുമെന്ന് തിരിച്ചറിവുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും അദ്ദേഹം മണ്ഡലത്തില്‍ എത്തണമെന്ന് എല്ലാ സ്ഥാനാര്‍ത്ഥികളും ആഗ്രഹിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ വി എസ്സ് ആയിരുന്നു പാര്‍ട്ടിയുടെ പ്രധാന താരം. പ്രായാധിക്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന വി എസിനെ കുറിച്ച് അന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



from mangalam.com http://bit.ly/2WYaPV1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages