രാഘവനെതിരേ വീണ്ടും പരാതിയുമായി എല്‍ഡിഎഫ് ; റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെച്ചു ; മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

രാഘവനെതിരേ വീണ്ടും പരാതിയുമായി എല്‍ഡിഎഫ് ; റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെച്ചു ; മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യം

കോഴിക്കോട്: നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചെന്നാരോപിച്ച് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനെതിരേ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്. രാഘവൻ പ്രസിഡന്റ് ആയിരുന്ന അഗ്രിൻകോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി . പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിൻ കോയ്ക്ക് കടബാധ്യതയുണ്ട്. ഈ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചു വെച്ചെന്നാണ് ആരോപണം. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി എ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയത്. നേരത്തേ ഒരു ചാനലിന്റെ ഒളിക്യാമറയില്‍ കോഴവിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് ഇന്നലെ രാഘവന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ ചാനല്‍ തന്നെ കുടുക്കിയതാണെന്നും താന്‍ പറഞ്ഞതിനെ എഡിറ്റ് ചെയ്ത് മാറ്റിയെന്നുമാണ് രാഘവന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ചാനലും അന്വേഷണത്തിന്റെ പരിധിയിലാണ്. ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടേയും മൊഴിയെടുക്കും. എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേരത്തെ തന്നെ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് ഫോണില്‍ വിളിച്ചും ആവശ്യപ്പെട്ടു. എന്നാല്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ രാഘവന്റെ വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുത്തത്.

സിപിഎം കോഴിക്കോട് ജില്ല നേതൃത്വവും ഒരു മാഫിയ സംഘം നടത്തിയ ഗൂഡാലോചനയെന്നാണ് രാഘവന്‍ ആരോപിക്കുന്നത്. ആരോപണം തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചുള്ള രാഘവന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്.



from mangalam.com http://bit.ly/2WTAPRx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages