‘‘രാഹുല്‍ ഗാന്ധി’ പത്രിക സമര്‍പ്പിച്ചത് ‘രാജീവ് ഗാന്ധി’യോ അമ്മയോ അറിഞ്ഞില്ല' ; പേരിട്ടത് ഇടതുപക്ഷക്കാരനായിരുന്ന അച്ഛന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

‘‘രാഹുല്‍ ഗാന്ധി’ പത്രിക സമര്‍പ്പിച്ചത് ‘രാജീവ് ഗാന്ധി’യോ അമ്മയോ അറിഞ്ഞില്ല' ; പേരിട്ടത് ഇടതുപക്ഷക്കാരനായിരുന്ന അച്ഛന്‍

​േ​കാട്ടയം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'രാഹുല്‍ഗാന്ധി' നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് സഹോദരന്‍ 'രാജീവ്ഗാന്ധി'യും മാതാവ് വത്സമ്മയും അറിയാതെ. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് കളക്‌ട്രേറ്റില്‍ പത്രിക സമര്‍പ്പിച്ച് അധികം കഴിയും മുമ്പ് എരുമേലിയിലെ ഇ. കെ. രാഹുല്‍ഗാന്ധിയും പത്രിക സമര്‍പ്പിച്ചു. വാര്‍ത്ത പുറത്തു വന്നതിന് ശേഷം മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടിലെ രാഹുലിനെ വി ളിക്കാന്‍ വീട്ടുകാരും നാട്ടുകാരുടേയും കൂട്ടുകാരുമെല്ലാം കൊണ്ടുപിടിച്ച ശ്രമത്തിലാണെങ്കിലും കക്ഷിയെ കിട്ടുന്നില്ല.

ഇടതുപക്ഷ അനുകൂലിയായിരുന്ന പിതാവ് കുഞ്ഞുമോനാണ് മക്കള്‍ക്ക് ഗാന്ധി കുടുംബത്തിന്റെ വാല്‍ കൂടി ​പേരിനൊപ്പം നല്‍കിയത്. ഇരുവരുടെയും എസ്.എസ്.എല്‍.സി. ബുക്ക് ഉള്‍പ്പെടെ എല്ലാ രേഖകളിലും ആ പേരുകള്‍ ചേര്‍ക്കപ്പെട്ടു. രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ച ഇന്നലെ മൂന്ന് ഗാന്ധിമാരാണ് വയനാട് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്. കെ.ഇ. രാഹുല്‍ ഗാന്ധി, കെ.രാഘുല്‍ ഗാന്ധി, കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവര്‍. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് സഹോദരന്‍ രാജീവ്ഗാന്ധിയും അമ്മയുമെല്ലാം വിവരം അറിയുന്നത്.

എരുമേലി മുട്ടപ്പള്ളി സ്വദേശിയാണ് കെ.ഇ. രാഹുല്‍ഗാന്ധി(കൊച്ചാപ്പി-33). ഇടതുപക്ഷ അനുഭാവിയായ ഈ രാഹുല്‍ഗാന്ധി കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ഭാഷാ ശാസ്ത്ര വിഭാഗത്തില്‍ ആദിവാസി സമൂഹത്തിന്റെ പാട്ടും സംസ്‌ക്കാരവും എന്ന വിഷയത്തില്‍ ഗവേഷകനുമാണ്. നാടന്‍ പാട്ട് കലകാരന്‍കൂടിയായ രാഹുല്‍ വയനാട്ടില്‍ പത്രിക സമര്‍പ്പിക്കുന്നുവെന്ന സൂചന വന്ന പിന്നാലെ രണ്ടുദിവസമായി ഫോണ്‍ കോള്‍ എടുക്കുന്നില്ല.

കഴിഞ്ഞ 31-ന് മുട്ടപ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പുവേളയില്‍ രാഹുല്‍ നാട്ടില്‍ വന്നിരുന്നു. പൂര്‍വവിദ്യാര്‍ഥിയായ രാഹുല്‍ അന്ന് സ്‌കൂളില്‍ പരിപാടിയും അവതരിപ്പിച്ചു. എരുമേലി കേന്ദ്രീകരിച്ച് 'തുടി നാട്ടറിവ് കൂട്ട'മെന്ന നാടന്‍ കലാരൂപ ട്രൂപ്പിന് തുടക്കമിട്ടത് രാഹുല്‍ കലാപരിപാടിയുമായി ​േ​കരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. കലോത്സവങ്ങളില്‍ നാടന്‍ പാട്ടുകളുടെ സ്ഥിരം ജഡ്ജുകളില്‍ ഒരാള്‍കൂടിയാണ്.

'അപരന്‍'പാര'യുമായി രംഗത്തുള്ളത്. മൂന്നാമന്റെ പേരില്‍ രാഹുല്‍ ഇല്ലെങ്കിലും പേരിന്റെ ഒടുവില്‍ ഗാന്ധിയുണ്ട്. അഖിലാന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ഥിയാണ് രാഘുല്‍ ഗാന്ധി കെ. കെ.എം. ശിവപ്രസാദ് ഗാന്ധി സ്വതന്ത്രസ്ഥാനാര്‍ഥിയും.



from mangalam.com http://bit.ly/2K6AWaN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages