ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഈ മാസം 10ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുലിന്റെ സിറ്റിംഗ് സീറ്റാണ് അമേഠി. രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു.
അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. 2004 മുതല്‍ അമേഠിയെ പ്രതിനിധീകരിക്കുന്ന രാഹുലിനെതിരെ രണ്ടാം തവണയാണ് ബി.ജെ.പി സ്മൃതി ഇറാനിയെ രംഗത്തിറക്കുന്നത്. 2014ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മണ്ഡലം നിലനിര്‍ത്തിയത്.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി 11ന് റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കും. 2004 മുതല്‍ സോണിയ ഗാന്ധിയാണ് റായ് ബറേലിയെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം പ്രിയങ്ക ഗാന്ധി വദ്രയും എത്തുമെന്നാണ് കരുതുന്നത്. ഇന്നലെ രാഹുലിനൊപ്പം പ്രിയങ്ക വയനാട്ടില്‍ എത്തിയിരുന്നു.
അതേസമയം, രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ രൂക്ഷമായ വിമര്‍ശനവുമായി സ്മൃതി ഇറാനി രംഗത്തെത്തി. അമേഠിയെ രാഹുല്‍ അപമാനിക്കുകയാണ്. ഇവിടെ കാണാതായ എം.പി രാജ്യത്തെ വിഭജിക്കുന്ന ശക്തികളുടെ അനുഗ്രഹത്തോടെ മറ്റൊരിടത്ത് പത്രിക സമര്‍പ്പിച്ചുവെന്നും അവര്‍ പ്രതികരിച്ചു.
from mangalam.com http://bit.ly/2UCEcz2
via IFTTT
No comments:
Post a Comment