പ്രധാനമന്ത്രിയുടെ ഗുജറാത്തിന് മുസ്‌ളീം എംപി മാരോട് അയിത്തം ; 30 വര്‍ഷമായി ഒരാള്‍ പോലും ലോക്‌സഭയില്‍ എത്തിയിട്ടില്ല ; ഇസ്‌ളാമികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനും ഇഷ്ടമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

പ്രധാനമന്ത്രിയുടെ ഗുജറാത്തിന് മുസ്‌ളീം എംപി മാരോട് അയിത്തം ; 30 വര്‍ഷമായി ഒരാള്‍ പോലും ലോക്‌സഭയില്‍ എത്തിയിട്ടില്ല ; ഇസ്‌ളാമികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനും ഇഷ്ടമില്ല

അഹമ്മദാബാദ്: ബിജെപി നേതാക്കള്‍ മുസ്‌ളീംലീഗിനെതിരേ ഉയര്‍ത്തിയ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തി വിടുന്നത്. മുസ്ലീംലീഗ് പാര്‍ട്ടി വൈറസാണെന്നും കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ അത് രാജ്യം മുഴുവന്‍ പടരുമെന്ന യോഗി ആദിത്യനാഥി​ന്റെ വിമര്‍ശനത്തിലെ വര്‍ഗ്ഗീയ മുഖം പരിശോധിക്കുകയാണ് സാമൂഹ്യ പ്രവര്‍കരും രാഷ്ട്രീയ നിരീക്ഷകരും.

എന്തായാലും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാടിന് മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ ലോക്സഭയില്‍ എത്തുന്നതിന് കടുത്ത എതിര്‍പ്പ്. ഇസ്ലാമികളെ മത്സരിപ്പിക്കാന്‍ ബിജെപിയ്ക്ക് പുറമേ കോണ്‍ഗ്രസിനും താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗുജറാത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ മുസ്ലീം പ്രതിനിധികളുടെ എണ്ണം 30 വര്‍ഷമായി പൂജ്യമാണ്. 1984 ല്‍ ഭാറൂച്ചില്‍ നിന്നും ജയിച്ചെത്തിയ കോണ്‍ഗ്രസുകാരന്‍ അഹമ്മദ് പട്ടേലാണ് അവസാനമായി മുസ്‌ളീം ലീഗിന്റെ പ്രതിനിധിയായി ഗുജറാത്തില്‍ നിന്നും എത്തിയത്. 1989 ലെ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ ബിജെപിയുടെ ചന്തു ദേശ്മുഖിനോട് 1.15 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ശേഷം ഇവിടെ നിന്നും മുസ്‌ളീം എംപിമാര്‍ ഉണ്ടായിട്ടേയില്ല. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 9.5 ശതമാനമാണ് മുസ്‌ളീം ഭുരിപക്ഷം.

1962 ല്‍ ഗുജറാത്ത് സംസ്ഥാനം പുതിയതായി രൂപപ്പെട്ടപ്പോള്‍ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ളീം സ്ഥാനാര്‍ത്ഥി മാത്രമാണ് ജയിച്ചു കയറിയത്. ബാണസ്‌ക്കന്ദയില്‍ നിന്നും ജയിച്ചു കയറിയ ജോഹാറാ ചാവ്ഡ. 1977 ല്‍ രണ്ടു മുസ്‌ളീങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ജയിച്ച് ലോക്‌സഭയില്‍ എത്തി. ഭാറൂച്ചില്‍ നിന്നും അഹമ്മദ് പട്ടേലും അഹമ്മദാബാദില്‍ നിന്നും ജാഫ്രിയും. 1962 മുതല്‍ 2014 വരെ 3,154 പേര്‍ മത്സരിച്ചെങ്കിലും 15 പേര്‍ക്ക് മാത്രമാണ്. ഗുജറാത്തിലെ മുസ്‌ളീം വോട്ടുകള്‍ ഏറ്റവും കൂടുതല്‍ ഭാറൂച്ചിലാണ്. നിലവിലെ 15.64 ലക്ഷം വോട്ടര്‍മാരില്‍ 22.2 ശതമാനവും മുസ്‌ളീങ്ങളായിരുന്നു.

1962 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴില്‍ എട്ട് മുസ്‌ളീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചെങ്കിലും അഹമ്മദ് പട്ടേലിന് മാത്രമാണ് ജയിക്കാനായത്. തുടര്‍ന്ന് 1977,1982,1984 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് തവണ പിന്നീട് ജയിക്കുകയും ചെയ്തു. 1989 ന് ശേഷം കോണ്‍ഗ്രസ് ഏഴ് സ്ഥാനാര്‍ത്ഥികളെ ഇവിടെ മത്സരിപ്പിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 334 സ്ഥാനാര്‍ത്ഥികളില്‍ 67 പേര്‍ മുസ്‌ളീങ്ങളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നവ്‌സാരിയില്‍ നിന്നും മാക്‌സുദ് മിര്‍സയെ മാത്രമാണ് മത്സരിപ്പിക്കാന്‍ തയ്യാറായത്. ബാക്കി 66 പേരും മത്സരിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടായിരുന്നു. ഇവരില്‍ ചിലര്‍ക്ക് സമാജ്‌വാദി പാര്‍ട്ടി പിന്തുണ നല്‍കി. പഞ്ചമഹല്‍, ഖേഡ, ആനന്ദ്, ഭറൂച്ച്, നവ്‌സാരി, സബര്‍കന്ത, ജാം നഗര്‍, ജുനഗഡ് സീറ്റുകളിലായിരുന്നു മിക്കവരും മത്സരിച്ചത്.

2009 ലോക് ജനശക്തി പാര്‍ട്ടി പഞ്ചമഹലില്‍ കലീം അബ്ദുല്‍ ലത്തീഫ് ഷെയ്ഖിനെ മത്സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കാന്‍ കാരണമായി മാറിയെന്ന് മാത്രം. ലത്തീഫ് 23,615 വോട്ടുകള്‍ പിടിച്ചപ്പോള്‍ വാഗേല 2,081 വോട്ടിന് ബിജെപിയുടെ പ്രഭാത് സിന്‍ഹ ചൗഹാനോട് തോറ്റു. മുസ്‌ളീങ്ങള്‍ ജയിക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്തതിനാലാണ് ലോക്‌സഭയിലേക്ക് അവര്‍ക്ക് സീറ്റ് നല്‍കാത്തത് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഗുജറാത്തില്‍ മുസ്‌ളീങ്ങള്‍ സാമൂഹ്യമായി മാത്രമല്ല രാഷ്ട്രീയമായും പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. 2002 കലാപത്തിന് ശേഷം ഈ സ്ഥിതി രൂക്ഷമായി മാറിയിരിക്കുകയാണെന്നാണ് സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് പറയുന്നത്.



from mangalam.com http://bit.ly/2K7GoKL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages