നടിയെ ആക്രമിച്ച കേസ്: പ്രാരംഭവാദം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

നടിയെ ആക്രമിച്ച കേസ്: പ്രാരംഭവാദം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി നിർദേശം നൽകി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം. ദീലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ എത്തിയിരുന്നു. സ്വകാര്യതയെ ബാധിക്കാത്ത രേഖകൾ പ്രതികൾക്ക് നൽകുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികൾക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനിൽക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കുക. കുറ്റം നിലനിൽക്കമെങ്കിൽ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കോടതി കടക്കൂ. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ദിലീപിന്റെ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മുൻപാകെ വന്നിരുന്നു. ഇത് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു. Content Highlights:actress abduction case, dileep


from mathrubhumi.latestnews.rssfeed http://bit.ly/2IjfOvo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages