ഇത് ചരിത്രനിയോഗം, വയനാട് നല്‍കുന്ന സ്‌നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചുനല്‍കും- രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഇത് ചരിത്രനിയോഗം, വയനാട് നല്‍കുന്ന സ്‌നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചുനല്‍കും- രാഹുല്‍

ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കുന്നത് ചരിത്ര നിയോഗമെന്ന് രാഹുൽ ഗാന്ധി. വോട്ടർമാരോടുള്ള അഭ്യർഥനയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. വയനാടിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന്റെ പേരിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലുമുള്ള ഹിംസയുടെ രാഷ്ട്രീയം പിഴുതെറിയണമെന്ന് രാഹുൽ ഗാന്ധി വോട്ടർമാരോട് അഭ്യർഥിക്കുന്നു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ പോരാടിയ കേരളവർമ പഴശ്ശിരാജയുടെ മണ്ണിൽ നിന്ന് തുടങ്ങാമെന്ന് വോട്ടർമാരോട് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്യുന്നു. വയനാടിനൊപ്പം എന്നുമുണ്ടാകും. വയനാട് നൽകുന്ന സ്നേഹവും വിശ്വാസവും പതിന്മടങ്ങായിതിരിച്ചുനൽകുമെന്നും അഭ്യർഥനയിൽ പറയുന്നു. പ്രളയത്തിൽ നശിച്ചുപോയ വയനാടിനെ പുനർനിർമിക്കാൻ എക്കാലവും വയനാടിനൊപ്പമുണ്ടാകുമെന്നും രാഹുൽ പറയുന്നു. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ രണ്ടിടത്തും ജയിച്ചാൽ വയനാട് മണ്ഡലം ഉപേക്ഷിക്കില്ലെന്ന സൂചനകൾ നൽകുന്നതാണ് അഭ്യർഥനയിലെ വാചകങ്ങൾ. ഒരു രാഷ്ട്രീയ കക്ഷികളെയും പേരെടുത്ത് വിമർശിക്കുന്നില്ല, എന്നാൽ ബിജെപിക്കെതിരെയും സിപിഎമ്മിനെതിരെയുമുള്ള പരോക്ഷ വിമർശനങ്ങൾ വോട്ടർമാർക്ക് നൽകാനായി തയ്യാറാക്കിയ അഭ്യർഥനയിൽ ഉണ്ട്. കെ.സി വേണുഗോപാൽ, എ.കെ. ആന്റണി, മുകുൾ വാസ്നിക് തുടങ്ങിയ എഐസിസി നേതാക്കൾ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്ത് തയ്യാറാക്കിയ അഭ്യർഥനയാണ്. രണ്ട് ദിവസങ്ങൾക്കകം ഇത് വയനാട്ടിലെ വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിക്കും. Content Hioghlights:Rahul Gandhi promise to voters


from mathrubhumi.latestnews.rssfeed http://bit.ly/2OOG7Ln
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages