രാഹുലിനെ കേരളത്തില്‍ തോല്‍പ്പിക്കാന്‍ സിപിഎം സെക്രട്ടറി വരുന്നു ; ഇടതുപക്ഷ പ്രചരണത്തിന് സീതാറാം യെച്ചൂരി വയനാട്ടിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

രാഹുലിനെ കേരളത്തില്‍ തോല്‍പ്പിക്കാന്‍ സിപിഎം സെക്രട്ടറി വരുന്നു ; ഇടതുപക്ഷ പ്രചരണത്തിന് സീതാറാം യെച്ചൂരി വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: ദേശീയരാഷ്ട്രീയത്തില്‍ ഒരു ചേരിയിലാണെങ്കിലും രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്താന്‍ സീതാറാം യെച്ചുരിയും വയനാട്ടിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുലിനെതിരേ സിപിഐ സ്ഥാനാര്‍ത്ഥിക്ക് വോട്ടു തേടിയാണ് സിപിഎം ജനറല്‍ സെക്രട്ടറി കേരളത്തില്‍ എത്തുന്നത്. ബിജെപിയെ എതിര്‍ക്കുക എന്ന പൊതുപരിപാടിയില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരേ പാളയത്തിലാണെന്ന കാര്യം നില നില്‍ക്കുമ്പോഴാണ് രാഹുലിനെ തോല്‍പ്പിക്കാന്‍ സീതാറാം യെച്ചൂരി പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നത്.

ഏപ്രില്‍ 18 ന് കല്‍പ്പറ്റയിലും വണ്ടൂരിലുമാണ് യെച്ചൂരി പ്രചരണ പരിപാടിയില്‍ പ്രസംഗിക്കുന്നത്. തൊട്ടപ്പുറത്ത് തമിഴ്‌നാട്ടില്‍ പോലും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. പരസ്പരം ജയിപ്പിക്കാന്‍ വേണ്ടി അവിടെ കോണ്‍ഗ്രസിനായി വോട്ട് തേടുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരാണ്. ബിജെപിയ്‌ക്കെതിരേ പൊതു സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മിനെതിരേ താന്‍ ഒരക്ഷരം പോലും സംസാരിക്കില്ല എന്നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞത്.

നേരത്തേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റ് തെരഞ്ഞെടുക്കാന്‍ ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന് നിര്‍ദേശം നല്‍കിയത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ പ്രചരണം നടത്താന്‍ സീതാറാം യെച്ചൂരി എത്തിയേക്കില്ല എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് സീതാറാം യെച്ചൂരി കേരളത്തില്‍ എത്തുന്നത്. അതേസമയം രാഹുലും പ്രിയങ്കയും വന്നു പോയതിന് പിന്നാലെ വയനാട് ശ്രദ്ധാകേന്ദ്രമാകുകയാണ്. അടുത്ത ദിവസം പ്രധാനമന്ത്രി എന്‍ഡിഎ യുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടില്‍ എത്തുന്നുണ്ട്.



from mangalam.com http://bit.ly/2HZpUlT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages