വിമാനയാത്രയ്ക്കിടെ കൂടുതല്‍ മദ്യം നല്‍കിയില്ല, എയര്‍ഇന്ത്യ ജീവനക്കാരെ അധിക്ഷേപിച്ച ബ്രിട്ടീഷ് അഭിഭാഷകയ്ക്ക് ആറു മാസം തടവുശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

വിമാനയാത്രയ്ക്കിടെ കൂടുതല്‍ മദ്യം നല്‍കിയില്ല, എയര്‍ഇന്ത്യ ജീവനക്കാരെ അധിക്ഷേപിച്ച ബ്രിട്ടീഷ് അഭിഭാഷകയ്ക്ക് ആറു മാസം തടവുശിക്ഷ

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ ആവശ്യപ്പെട്ട കൂടുതല്‍ മദ്യം നിരസിച്ചതിന്റെ പേരില്‍ ജീവനക്കാരെ അധിക്ഷേപിച്ച അഭിഭാഷകയ്ക്ക് തടവുശിക്ഷ. മനുഷ്യാവകാശ രംഗത്ത് രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ബ്രിട്ടണിലെ പ്രമുഖ അഭിഭാഷക സിമോണെ ബേണ്‍സ് (50) ആണ് പ്രതിക്കൂട്ടില്‍. ആറു മാസം തടവുശിക്ഷയാണ് ഇവര്‍ക്ക് കോടതി ഇന്നലെ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മുംബൈ- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയില്‍ വിമാനത്തിനുളളില്‍ ഇവര്‍ ജീവനക്കാരോട് തട്ടിക്കയറുന്നതിന്റേയും വംശീയമായി അധിക്ഷേപിക്കുന്നതിന്റേയും തുപ്പുന്നതിന്റെയും വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. മദ്യമിച്ച് ബഹളമുണ്ടാക്കുന്നത് സാധാരണ സംഭവമാകാം. എന്നാല്‍ ജീവനക്കാരുടെ മുഖത്തേക്ക് തുപ്പിയത് അവരെ അവഹേളിക്കുന്നും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്ന് വിധിന്യായത്തില്‍ പറയുന്നു.

വിമാനത്തില്‍ മദ്യപിച്ച് ബഹളം വച്ചതിന് ആറു മാസവും ജീവനക്കാരുടെ മുഖത്ത് തുപ്പിയതിന് രണ്ടു മാസവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.



from mangalam.com http://bit.ly/2G0Tbuh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages