ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതചാവ് മുരളീ മനോഹര്‍ ജോഷിക്ക് വാരണാസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. മോദിക്കെതിരെ മത്സരിക്കുന്നതിനായി വിശാല സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ജോഷിയെ ക്ഷണിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വട്ടം സ്വന്തം മണ്ഡലമായ വാരണാസി വിട്ടുനല്‍കിയാണ് മുതിര്‍ന്ന നേതാവായ ജോഷി കാണ്‍പൂരില്‍ മത്സരിച്ച് ജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ നല്‍കിയില്ലെന്ന് വിമര്‍ശനും ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ ഇത്തവണ അദ്വാനിയും ജോഷിയും അടക്കമുള്ള നേതാക്കള്‍ക്ക് സീറ്റു നിഷേധിച്ചതും ഇവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
മോദിക്കെതിരെ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുരളീ മനോഹര്‍ ജോഷിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വാരണാസിയില്‍ മത്സരിക്കുന്നതിന് താത്പര്യക്കുറവുണ്ടെന്നും മറ്റൊരു മണ്ഡലമാണ് നോക്കുന്നതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രായാധിക്യം ചൂണ്ടിക്കാണിച്ച് എല്‍ കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ഇതില്‍ രണ്ടു നേതാക്കള്‍ക്കും അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
from mangalam.com http://bit.ly/2UvK90n
via IFTTT
No comments:
Post a Comment