നോട്ട് നിരോധനം; തൊഴിലുകള്‍ കുറഞ്ഞില്ല, കള്ളപ്പണം തടഞ്ഞു- നരേന്ദ്ര മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

നോട്ട് നിരോധനം; തൊഴിലുകള്‍ കുറഞ്ഞില്ല, കള്ളപ്പണം തടഞ്ഞു- നരേന്ദ്ര മോദി

വാരാണസി: നോട്ട് നിരോധനം രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണമായെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീർത്തിപ്പെടുത്താനുള്ളന്യായങ്ങൾ അന്വേഷിക്കുകയാണ് ചിലരെന്നും ആജ് തക് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മോദി വ്യക്തമാക്കി. നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങൾ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവർ മതിയായ കണക്കുകൾ ഇല്ലാതെയാണ് അത് പറയുന്നത്. തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പിലാക്കിയത്. ഉത്തർപ്രദേശിലെ ഞങ്ങളുടെ എതിരാളികൾ നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചപ്പോൾ അവരുടെ മുഖത്ത് അടിച്ചാണ് ജനങ്ങൾ പ്രതികരിച്ചത്. ഇപ്പോൾ അവർ അതിനെ കുറിച്ച് സംസാരിക്കുന്നുപോലും ഇല്ല. പക്ഷെ അവർ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്. കാരണം അവർക്ക് പലതും നഷ്ടപ്പെട്ടു. നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു. പൗരന്മാർക്ക് അതേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സങ്കേതങ്ങളിൽ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് പിടിച്ചെടുത്തത്. 50000 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകൾ പിടിച്ചെടുക്കപ്പെട്ടു. മൂന്ന് ലക്ഷത്തിലധികം ഷെൽ കമ്പനികൾ അടച്ചുപൂട്ടി. കള്ളപ്പണം ഇല്ലാതായതോടെ നാം സത്യസന്ധമായി വ്യാപാരങ്ങൾ നടത്താൻതുടങ്ങി. നികുതി വരുമാനം കൂടിയെന്നും മോദി കൂട്ടിച്ചേർത്തു. 2016 നവംബർ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപയുടെ നോട്ടുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. നോട്ട് നിരോധനം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സൃഷ്ടിച്ചു എന്നാണ് വിമർശകരുടെ ആരോപണം. content highlights:Demonetisation did not cause rise in unemployment says Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2IVBcXY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages