നീരവ് മോദിയുടെ ആഡംബരക്കാറുകള്‍ ലേലം ചെയ്തു; ലഭിച്ചത് 3.29 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

നീരവ് മോദിയുടെ ആഡംബരക്കാറുകള്‍ ലേലം ചെയ്തു; ലഭിച്ചത് 3.29 കോടി രൂപ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പത്തട്ടിപ്പുകേസിലെ പ്രതികളായ വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും ആഡംബരക്കാറുകൾ 3.29 കോടി രൂപയ്ക്ക് ലേലംചെയ്തു. കള്ളപ്പണനിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞവർഷം പിടിച്ചെടുത്ത 13 കാറുകളാണ് വ്യാഴാഴ്ച ലേലംചെയ്തത്. റോൾസ് റോയ്സ് ഗോസ്റ്റ് മോഡലാണ് ലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിൽക്കപ്പെട്ടത്, 1.33 കോടിരൂപ. ഗോസ്റ്റിന് പുറമേ പോർഷെ പനാമെറ, ബെൻസ് 4മാറ്റിക് ജിഎൽ 350 സിഡിഐ,ബെൻസ് സിഎൽഎസ് 350,ടൊയോട്ട ഫോർച്യൂണർ, ടൊയോട്ട കൊറോള ആൾട്ടീസ്, രണ്ട് ഇന്നോവ ക്രിസ്റ്റ, ഹോണ്ട സിആർ-വി, ഹോണ്ട ബ്രിയോ,സ്കോഡ സൂപ്പോർബ്എന്നീ കാറുകളാണ്ലേലത്തിലുണ്ടായിരുന്നത്.ഇതിൽ ഒമ്പത് കാറുകൾ നീരവ് മോദി ഗ്രൂപ്പിന്റെയും രണ്ടെണ്ണം മെഹുൽ ചോക്സി ഗ്രൂപ്പിന്റെതുമാണ്. കഴിഞ്ഞമാസം നീരവ് മോദിയുടെ കലാശേഖരങ്ങൾ 59.37 കോടിക്ക് ആദായനികുതി വകുപ്പ് ലേലംചെയ്തിരുന്നു. മഹാരാഷ്ട്രയിൽ അനധികൃതമായി നിർമിച്ച ബംഗ്ലാവുകൾ ഏതാനും മാസംമുമ്പ് ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു. Content Highlights;ED auctions 13 luxury cars of Nirav Modi, Mehul Choksi for Rs 3.29 crore


from mathrubhumi.latestnews.rssfeed http://bit.ly/2PwHw9G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages