ഇ.പി.എഫ്. പലിശ കൂട്ടാൻ ധനമന്ത്രാലയത്തിന്റെ അംഗീകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ഇ.പി.എഫ്. പലിശ കൂട്ടാൻ ധനമന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി:നടപ്പുസാമ്പത്തിക വർഷം (2018-19) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇ.പി.എഫ്.ഒ.യുടെ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ ധനസേവനവകുപ്പ് അനുമതി നൽകി. മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ 8.55 ശതമാണ് പലിശ. സംഘടിതമേഖലയിൽ ജോലിചെയ്യുന്ന ആറുകോടിയിലധികം തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം. 2016-17ൽ ഇ.പി.എഫ്. പലിശ 8.8 ശതമാനത്തിൽനിന്ന് 8.65 ശതമാനമാക്കി കുറച്ചിരുന്നു. ഫെബ്രുവരിയിൽ കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്.ഒ. ഉന്നതാധികാര യോഗത്തിലാണ് പലിശ വർധിപ്പിക്കാൻ തീരുമാനിച്ചത്. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷം ആദായനികുതിവകുപ്പും തൊഴിൽ മന്ത്രാലയവും നിരക്ക് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. അതിനുശേഷമായിരിക്കും പുതിയ നിരക്കിൽ പലിശ വരവുവെയ്ക്കാൻ ഇ.പി.എഫ്.ഒ. അതിന്റെ 120 പ്രാദേശിക ഓഫീസുകൾക്കും നിർദേശം നൽകുക.


from mathrubhumi.latestnews.rssfeed http://bit.ly/2J0yJMe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages