പാകിസ്താന് അമേരിക്കയുടെ വിലക്ക്; പാക് പൗരന്മാര്‍ക്ക് വിസ നിഷേധിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

പാകിസ്താന് അമേരിക്കയുടെ വിലക്ക്; പാക് പൗരന്മാര്‍ക്ക് വിസ നിഷേധിച്ചേക്കും

വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് നാട് കടത്തപ്പെട്ടവരും വിസ കാലാവധി തീർന്നവരുമായ പാക് പൗരന്മാരെ സ്വീകരിക്കാൻ തയ്യാറാകാത്തതിനാൽ പാകിസ്താന് അമേരിക്കയുടെ വിലക്ക്. കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരടക്കമുള്ളപാകിസ്താനികളുടെ വിസ നിഷധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ കാലാവധി കഴിഞ്ഞവരും നാട് കടത്തപ്പെട്ടവരുമായ സ്വന്തം പൗരന്മാരെ ഏറ്റെടുക്കാൻ തയ്യാറാകാത്തത് മൂലം അമേരിക്ക നേരത്തെയും പല രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്ക് സമീപകാലത്താണ് പാകിസ്താനും എത്തിയത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്ക വിസ നിഷേധിക്കാറുണ്ട്. പാകിസ്താന് പുറമെ ഘാനയാണ് ഈ വർഷം വിലക്ക് നേരിടുന്ന പട്ടികയിലേക്ക് എത്തിയ മറ്റൊരു രാജ്യം. എന്നാൽ പാകിസ്താനുള്ള വിലക്കിന്റെ പ്രത്യാഘാതം കുറച്ച് കാണിക്കാനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശ്രമിച്ചത്. വിലക്കുണ്ടെങ്കിലും പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. എന്നാൽ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പാകിസ്താൻ പൗരന്മാർക്ക്വിലക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ പാകിസ്താൻ ഏറ്റെടുക്കാത്തത് ആദ്യമായിട്ടല്ല. എന്നാൽ ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരെ ഇന്ത്യ പ്രത്യേക വിമാനങ്ങളിൽ കൃത്യമായ ഇടവേളകളിൽ നാട്ടിലെത്തിക്കാറുണ്ട്. content highlights: US Imposes Sanction on Pakistan


from mathrubhumi.latestnews.rssfeed http://bit.ly/2vuJbDn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages