ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. പ്രകടനപത്രിക പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി manifesto.inc.inഎന്ന വെബ്സൈറ്റ് ആരംഭിച്ചിരുന്നു. എന്നാൽ പ്രകടനപത്രിക പുറത്തിറക്കി മിനിറ്റുകൾക്കം തന്നെ വെബ്സൈറ്റ് തകരാറിലായി. ആളുകളുടെ തള്ളികയറ്റം മൂലമാണ് വെബ്സൈറ്റ് തകരാറിലായതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു. ഉടൻ പരിഹരിക്കുമെന്ന് കോൺഗ്രസിന്റെ ഔദ്യോഗിക ട്വീറ്റും വന്നിട്ടുണ്ട്. പാവപ്പെട്ടവർക്കും കർഷകർക്കും വൻവാഗ്ദാനങ്ങൾ നൽകി കൊണ്ടുള്ളതാണ് കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ പ്രകടനപത്രിക. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ്, പി.ചിദംബരം, എ.കെ.ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കൾ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സർക്കാർ ജോലി, തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസത്തെ അധിക തൊഴിൽ ഉറപ്പ് വരുത്തും. കർഷകർക്കായി പ്രത്യേക ബജറ്റ് തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. Content Highlights:Congress Manifesto Website Crashes Due To "Heavy Traffic"
from mathrubhumi.latestnews.rssfeed https://ift.tt/2JZENqk
via
IFTTT
No comments:
Post a Comment