രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്യുമെന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ല; കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്യുമെന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ല; കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ വിമര്‍ശിച്ച് ബി.ജെ.പി. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആശയങ്ങള്‍ അപകടകരമാണെന്നും ഇത് രാജ്യത്തെ ശിഥിലീകരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. ഡല്‍ഹി അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജെയ്റ്റ്‌ലിയുടെ ആരോപണം.

രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്യുമെന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം വാഗ്ദാനങ്ങള്‍ ഉന്നയിക്കാനാകുന്നത്. പ്രത്യേക ടീമിനെ നിയോഗിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ രാഹുലിന്റെ കൂട്ടുകാരായ ടുക്‌ഡേ, ടുക്‌ഡേ ഗ്യാംഗിലെ ചിലരാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങള്‍ എഴുതിയതെന്ന് കരുതുന്നതായും ജെയ്റ്റലി പറഞ്ഞു.

ന്യായ് പദ്ധതിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഭണരകാര്യങ്ങളില്‍ രാഹുലിനുള്ള അജ്ഞതയാണ് ഇതില്‍ കാണുന്നതെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്. നിലവിലെ രാജ്യദ്രോഹക്കുറ്റം എടുത്ത് കളയുമെന്നാണ് ഏറ്റവും സുപ്രധാന വാഗ്ദാനം. രാജ്യദ്രോഹക്കുറ്റത്തെ നിര്‍വചിക്കുന്ന 124 എ എടുത്തുകളയുമെന്നാണ് വാഗ്ദാനം. 124 എ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഇത് എടുത്തുകളയുമെന്ന വാഗ്ദാനം. സൈന്യത്തിന് പ്രതേകാധികാരം നല്‍കുന്ന അഫ്‌സപ നിയമം എടുത്തു കളയുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.



from mangalam.com https://ift.tt/2FR8qFY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages