കോട്ടയത്ത് യന്ത്രത്തകരാർ: രണ്ട് തവണ യന്ത്രം മാറ്റി; വോട്ടെടുപ്പ് മണിക്കൂറുകള്‍ വൈകി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

കോട്ടയത്ത് യന്ത്രത്തകരാർ: രണ്ട് തവണ യന്ത്രം മാറ്റി; വോട്ടെടുപ്പ് മണിക്കൂറുകള്‍ വൈകി

കോട്ടയം: കോട്ടയത്ത് പലയിടത്തും യന്ത്രത്തകരാറിനെ തുടർന്ന് വോട്ടെടുപ്പ് വൈകി. ചിലയിടത്ത് രണ്ട്വട്ടം വരെ യന്ത്രം മാറ്റേണ്ടി വന്നു. കടുത്തുരുത്തി മണ്ഡലത്തിലെ 129-ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായി. തുടർന്ന് പുതിയ യന്ത്രം എത്തിച്ച് വോട്ട് തുടർന്നുവെങ്കിലും അതും തകരാറിലാവുകയായിരുന്നു. പിന്നീട് കോട്ടയത്ത് നിന്ന് വീണ്ടും യന്ത്രമെത്തിച്ച് വോട്ടെടുപ്പ് പുനഃക്രമീകരിക്കുകയായിരുന്നു. അതേ സമയം മുണ്ടക്കയം ഇഞ്ചിയാനിയിൽ ബൂത്ത്,കടുത്തുരുത്തി ഞീഴൂർ വിശ്വഭാരതി സ്കൂളിൽ 45-ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലും വോട്ടെടപ്പ് യന്ത്രം തകരാറിലായതിനെ തുടർന്ന് വീണ്ടും യന്ത്രമെത്തിച്ച് വോട്ടെടുപ്പ് തുടർന്നു. ആർപ്പുക്കര തൊണ്ണംകുഴി ബൂത്ത്, ചങ്ങനാശേരി വാഴപ്പള്ളി കോയിപ്പുറം ബൂത്ത്, കോട്ടയം താഴത്തങ്ങാടി മുഹമ്മദൻ യു.പി. സ്കൂൾ, കുഴമറ്റം സെന്റ് ജോർജ്ജ് എൽ.പി.എസ്, തലയോലപ്പറമ്പ് മിഠായിക്കുന്ന്, അതിരമ്പുഴ ഗവ.യു.പി. സ്കൂൾ, വൈക്കം ഇരുമ്പുഴിക്കര സ്കൂൾ, തലയോലപ്പറമ്പ് ഇറുമ്പയം സി.എം.എസ്.സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളിലും യന്ത്രത്തകരാറിനെ തുടർന്ന് വോട്ടെടുപ്പ് വൈകിയിരുന്നു. Content Highlights:Voting Machine Strikes in Kottayam 2019 Lok Sabha Elections


from mathrubhumi.latestnews.rssfeed http://bit.ly/2W4KNj2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages