കണ്ണൂർ: പോളിങ്ങിന്റെ വർധനവനുസരിച്ച് കേരളത്തിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിവോട്ടും സീറ്റും വർധിക്കുമെന്നും ചരിത്ര വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ പോളിങ് രേഖപ്പെടുത്തിയിരുന്നു. അന്ന് 18 മണ്ഡലങ്ങളിൽ വിജയിച്ചു. അതു കൊണ്ട് തന്നെ എൽഡിഎഫിന് മുൻകാലങ്ങളേക്കാൾ സാധ്യത കാണുന്നുവെന്നും കോടിയേരി പറഞ്ഞു. കണ്ണൂരിൽവോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "2004ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഇതിനു മുമ്പ് ഇടതുപക്ഷത്തിന് 20ൽ 18സീറ്റും നേടാനായത്. അന്ന് പോളിങ് ശതമാനം വർധിച്ചതാണ് ഇത്രയധികം സീറ്റ് ലഭിക്കാൻ ഇടയാക്കിയത്. അതേനിലയിലുള്ള അവസ്ഥയിലേക്കാണ് പോളിങ് പുരോഗമിക്കുന്നത്. അതു കൊണ്ട് തന്നെ എൽഡിഎഫിന് മുൻകാലങ്ങളേക്കാൾ സാധ്യത കാണുന്നു",കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പ്കമ്മീഷന്റെ ക്രമീകരണം സമ്പൂർണ്ണമായി പാളിയെന്നും ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നിലപാടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കിയതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. "ആദ്യമായാണ് ഇത്രയധികം സമയം വരി നിൽക്കേണ്ട അവസ്ഥ വന്നത്. ക്രമീകരണങ്ങളിലെ അപാകത കൊണ്ടാണിത്. ചില സ്ഥലങ്ങളിലെ വോട്ടിങ് യന്ത്രത്തിൽ ഏതിൽ കുത്തിയാലും താമരയ്ക്ക് വോട്ട് പോകുന്ന അവസ്ഥയുണ്ടായി. മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന. എല്ലാ ബൂത്തിലും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടിയാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കിയത്. ചൊക്ലിയിലെ കുഴഞ്ഞു വീണുള്ള മരണമടക്കം ഒഴിവാക്കാൻ കഴിയുമായിരുന്നു. വൈകുന്നേരം ആറ് മണിക്ക് മുമ്പ് ക്യൂവിലെത്തുന്നഎല്ലാവർക്കും വോട്ടു ചെയ്യാനുള്ള ക്രമീകരണവും ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല". വിവിപാറ്റ് സംവിധാനം വന്നതിന്റെഫലമായും ധാരാളം പ്രശ്നം കാണുന്നു. ഇത്രയധികം സമയം എടുക്കുന്നതു കണക്കിലെടുത്ത് ബൂത്തിന്റെ എണ്ണം കൂട്ടേണ്ടതായിരുന്നുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. "കലാശക്കൊട്ടിന്റെ അന്ന് എല്ലാവിധ ആക്രമണങ്ങൾക്കും മുൻകൈയെടുത്തത് കോൺഗ്രസ്സാണ്. തിരഞ്ഞെടുപ്പ് സമാപന ദിവസം കോൺഗ്രസ്സ് ആസൂത്രിത ആക്രമണമാണ് അഴിച്ചു വിട്ടത്. ആലത്തൂർ മണ്ഡലത്തിൽ ബോധപൂർവ്വം പ്രകോപനമുണ്ടാക്കി അവരുടെ സ്ഥാനാർഥിക്ക് നേരെ ആക്രമണമുണ്ടായി എന്ന കള്ളപ്രചാരമുണ്ടായി. അക്രമമെന്ന്പ്രചരിപ്പിക്കാൻ വേണ്ടി ആസൂത്രിതമായി അവർ തന്നെ അക്രമം ചെയ്യുക. എന്നിട്ട് കമ്മ്യൂണിസ്റ്റ്അക്രമം എന്ന് പ്രചരിപ്പിക്കുക. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് വടകരയിൽ മത്സരിക്കുന്ന പി ജയരാജൻ. പി ജയരാജനെ ഭിന്നശേഷിക്കാരനാക്കി മാറ്റിയ യുഡിഎഫ് -ബിജെപി കൂട്ടുക്കെട്ടിനെതിരേ ഉള്ള വമ്പിച്ച മുന്നേറ്റമാണ് വടകരയിൽ ഉണ്ടാവുക". മുല്ലപ്പള്ളി സൂപ്പർലേറ്റീവ് ഡിഗ്രിയിൽ മാത്രമേ സംസാരിക്കുന്നുള്ളൂ.അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് വോട്ടിന് ജയിക്കുമെന്ന് പൊയ് വെടിപറയുകയാണെന്നും ഒരു സ്ഥലത്തും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എല്ലാ മണ്ഡലത്തിലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. content highlights:Kodiyeri Balakrishnan responds after casting vote, Loksabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2W75gnz
via
IFTTT
No comments:
Post a Comment