ന്യൂഡൽഹി: റഫാൽ ഇടപാടുമായിബന്ധപ്പെട്ട പരാമർശത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന തന്റെ പരാമർശത്തിൽ ഖേദംപ്രകടിപ്പിച്ച് രാഹുൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ വാക്കാൽ വിശദീകരണം തേടിയപ്പോഴായിരുന്നു രാഹുൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ ഇന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയപ്പോഴാണ് നോട്ടീസ് അയക്കാമെന്ന് കോടതി പറഞ്ഞത്. കോടതിയലക്ഷ്യ ഹർജിയും റഫാൽപുനഃപരിശോധനാ ഹർജിയും ഏപ്രിൽ 30-ന് കോടതി പരിഗണിക്കും. തന്റെ മറുപടി അംഗീകരിച്ചു ഹർജി തള്ളണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ നിൽക്കെ, കോടതിയുത്തരവ് വായിക്കുംമുമ്പ് മാധ്യമ റിപ്പോർട്ടുകളെ ആസ്പദമാക്കിയായിരുന്നു തന്റെ പരാമർശം. അതിനെ രാഷ്ട്രീയ എതിരാളികൾ ദുരുപയോഗം ചെയ്തുെവെന്ന് രാഹുൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു കാവൽക്കാരൻ കള്ളനാണെന്ന രാഷ്ട്രീയമുദ്രാവാക്യത്തിന്റെ കാര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും രാഹുൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കാവൽക്കാരൻ കള്ളനാണെന്ന തന്റെ രാഷ്ട്രീയമുദ്രാവാക്യം മുറുകെപ്പിടിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളെ കോടതിയുത്തരവ് ദുർവ്യാഖ്യാനം ചെയ്തതിൽ വിമർശിച്ചുമാണ് സത്യവാങ്മൂലം. Content Highlights:Rahul Gandhi Issued Notice By Top Court Over Comments On Rafale Order
from mathrubhumi.latestnews.rssfeed http://bit.ly/2PoEZ1n
via
IFTTT
No comments:
Post a Comment