കോട്ടയം: പതിനേഴാം ലോക്‌സഭയിലേക്ക് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ നടക്കുന്ന പോളിംഗ് ശക്തമായി മുന്നേറുന്നു. ഉച്ചയ്ക്ക് 12 മണിവരെ 33.50 ശതമാനത്തിന് അടുത്ത് പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം-32.70, കൊല്ലം-32.90, ആറ്റിങ്ങല്‍, 33.90, പത്തനംതിട്ട -34.40, മാവേലിക്കര-34.05, കോട്ടയം-34.60, ആലപ്പുഴ-35.40, ഇടുക്കി-35.20, എറണാകുളം-31.80, ചാലക്കുടി-34.50, തൃശൂര്‍-33.60, ആലത്തൂര്‍-32.70, പാലക്കാട്-35.30, പൊന്നാനി-30.40, മലപ്പുറം-32.07, കോഴിക്കോട്-30.10, വയനാട്-35.57, വടകര-33.20, കണ്ണുര്‍-35.70, കാസര്‍ഗോഡ് -32.39 എന്നിങ്ങനെയാണ് പോളിംഗ് നില.
വയനാട്, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ട ഇത്തവണ മറ്റു മണ്ഡലങ്ങള്‍ക്കൊപ്പം തന്നെയുണ്ട്.
വൈകിട്ടോടെ വേനല്‍ മഴ എത്തുമെന്നതിനാല്‍ വോട്ടര്‍മാര്‍ രാവിലെ തന്നെ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തുകയാണ്. സ്ത്രീകളും ചെറുപ്പക്കാരും രാവിലെ മുതല്‍ വോട്ട് ചെയ്യാനുള്ള തിരക്കിലാണ്.
from mangalam.com http://bit.ly/2GqClUG
via IFTTT
No comments:
Post a Comment