കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് ആയ 'സുരേഷ് കല്ലട' ബസില്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഗിരിലാല്‍, കുമാര്‍ എന്നിവരാണ് ഇന്നു രാവിലെ അറസ്റ്റിലായത്. ഇന്നലെ ജയേഷ്, ജിതിന്‍ എന്നീ ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പിടികൂടിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ആക്രമണത്തിനു പുറേേ മോഷണക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബസ് ഉടമ സുരേഷിനോട് ഇന്ന് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി ഇയാള്‍ക്കെതിരെയും ഉണ്ടായേക്കും.
കല്ലട ബസ് സര്‍വീസിന്റെ വൈറ്റില ഓഫീസിനു സമീപമാണ് യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും ബംഗലൂരുവിലേക്ക് പോയ ബസ് ഹരിപ്പാട് വച്ച് കേടായിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു യാത്രക്കാര്‍ക്ക് മര്‍ദ്ദനം.
from mangalam.com http://bit.ly/2Pspbun
via IFTTT
No comments:
Post a Comment