കൂട്ടക്കുഴിമാടമൊരുങ്ങി, വിറങ്ങലിച്ച് ശ്രീലങ്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

കൂട്ടക്കുഴിമാടമൊരുങ്ങി, വിറങ്ങലിച്ച് ശ്രീലങ്ക

കൊളംബോ: ഈസ്റ്റർദിനത്തിലെ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ശ്രീലങ്കയിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ മൂന്നുമിനിറ്റ് മൗനമാചരിച്ചു. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടിയും തലകുനിച്ചും രാജ്യം ഭീകരതയുടെ ഇരയായവരെ അനുസ്മരിച്ചു. സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവർക്ക് അപ്പോഴേക്കും കൂട്ടക്കുഴിമാടങ്ങളൊരുക്കിയിരുന്നു. അറുപതിലേറെ പേരുടെ ശവസംസ്കാരച്ചടങ്ങുകൾ നെഗോംബോയിലെ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചൊവ്വാഴ്ച നടന്നു. നൂറുകണക്കിനുപേരാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ പള്ളിയിലെത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നൂറ്റമ്പതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുള്ളവരുടെ ശവസംസ്കാരച്ചടങ്ങുകൾ വിവിധ ഘട്ടങ്ങളിലായി നടത്തുമെന്നും അധികൃതർ അറിയിച്ചു. ചടങ്ങുകൾ നടക്കുന്ന സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു. ആക്രമണങ്ങളെത്തുടർന്ന് ശ്രീലങ്കയിലേർപ്പെടുത്തിയ അടിയന്തരാവസ്ഥ തുടരുകയാണ്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പാർലമെന്റ് നാളെ ഔദ്യോഗിക അംഗീകാരം നൽകുമെന്നും അധികൃതർ അറിയിച്ചു. content highlights: Sri Lanka Easter blasts


from mathrubhumi.latestnews.rssfeed http://bit.ly/2Du1ME5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages