മുസ്ലീം വിരുദ്ധ പരാമര്‍ശം:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

മുസ്ലീം വിരുദ്ധ പരാമര്‍ശം:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

ആറ്റിങ്ങല്‍: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ആറ്റിങ്ങല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് വി.ശിവന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തത്.

ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ബുധനാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയത്തിന്റെ ലംഘനം ശ്രീധരന്‍ പിള്ള നടത്തിയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വി.ശിവന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത വിദ്വേഷം പടര്‍ത്തിയ രീതിയില്‍ പ്രസംഗിച്ചുവെന്നാണ് ശിവന്‍കുട്ടി ഹര്‍ജിയില്‍ ആരോപിച്ചത്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.

അതിനിടെ, ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രസംഗം തടയണണെമന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി എത്തി. നേരത്തെ പോലീസിനും ജില്ലാ വരണാധികാരിക്കും വി.ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നു. പ്രസംഗത്തില്‍ ജാതി മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധമായ പ്രവര്‍ത്തനമാണ്. കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗമാണ് എന്നും ശിവന്‍കുട്ടി ആരോപിച്ചിരുന്നു. 'ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം ഡ്രസ് മാറ്റി നോക്കണ്ടേ' എന്നത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമര്‍ശമാണെന്ന് ശിവന്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 13 നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്.



from mangalam.com http://bit.ly/2IECmqQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages