മുംബൈ: സുഹൃത്തിനെ കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ച് അവശനാക്കി 15 കാരിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഈസ്റ്റ് മുംബൈയിലെ വിറാറിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയും പിതാവും വിറാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ബന്ധുവിന്റെ വീട്ടില്‍ പോവുകയായിരുന്ന പെണ്‍കുട്ടി വഴിമധ്യേ കൂടെ പഠിക്കുന്ന സുഹൃത്തിനെ കണ്ടു. ഇരുവരും സംസാരിച്ച് പോകുന്നതിനിടെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേര്‍ ഇരുവരെയും പിടികൂടി. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിടുകയും പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ഇരുവരും മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
from mangalam.com http://bit.ly/2Irqn0s
via IFTTT
No comments:
Post a Comment