കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും, സി.പി.എം മാപ്പ് പറയുമോ?-ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും, സി.പി.എം മാപ്പ് പറയുമോ?-ശ്രീധരന്‍ പിള്ള

കോഴിക്കോട്:മതസ്പർധ വളർത്തിയെന്ന് ആരോപിച്ച് തനിക്കെതിരേ സർക്കാർ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും ഇതിൽ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ അന്ന് താൻ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. അല്ലെങ്കിൽ കേസ് കൊടുത്ത സി.പി.എം മുൻ എം.എൽ.എ വി.ശിവൻകുട്ടി പൊതുജീവിതം അവസാനിപ്പിക്കണം.സി.പി.എം ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവുമോയെന്നും ശ്രീധരൻ പിള്ള ചോദിച്ചു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. മതസ്പർധ വളർത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. കൊല്ലപ്പെട്ടവരെ വിവസ്ത്രരാക്കിയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നത്. വിവസ്ത്രരാക്കിയുള്ള ഇൻക്വസ്റ്റ് നടപടികൾ കഴിയുമ്പോൾ ആളുകളെ തിരിച്ചറിയാൻ സാധിക്കും. ഭീകരവാദികളെ കുറിച്ച് പറയുമ്പോൾ അത് മുസ്ലീം വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും അത്മതസ്പർധ വളർത്തുന്നതാണെന്നുമൊക്കെപറയുന്നത് പൊതുപ്രവർത്തകരെ അപമാനിക്കാൻ വേണ്ടി മാത്രമാണ്. ഒരു അഭിഭാഷകൻ എന്ന നിലയിൽ കേസ് നിലനിൽക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിന് പിന്നിൽ ഉദ്യോഗസ്ഥ-ഇടതുപക്ഷ ഗൂഢാലോചനയുണ്ട്. കള്ളക്കേസുകൾ ചുമത്തി തകർക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. സംസ്ഥാന അധ്യക്ഷനായ ശേഷം ഇതുപോലെ രണ്ട് കള്ളക്കേസുകൾ തനിക്കെതിരേ ചുമത്തിയിട്ടുണ്ട്. അതിന്റെ അവസ്ഥ ഇപ്പോൾ എന്തായെന്ന് ചിന്തിക്കുന്നത് നല്ലതാണ്. കേസുകൾ ഒരുതരത്തിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുകയാണ് ചെയ്തത്. ശബരിമല വിഷയത്തിൽ അജണ്ട സെറ്റ് ചെയ്തുവെന്നായിരുന്നു ആദ്യ പ്രചാരണം. ഇപ്പോൾ തിരഞ്ഞെടുപ്പിൽ ശബരിമലഅജണ്ടയായി തന്നെ വന്നിരിക്കുന്നു. ഇത് ഉണ്ടാക്കിത്തന്നതിൽ വലിയ സന്തോഷമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി പ്രവർത്തകർക്ക് പ്രവർത്തനസ്വാതന്ത്രം നിഷേധിക്കുകയാണ്. ഇതിനായി സാമാന്യ മര്യാദയില്ലാത്ത രീതിയിൽ കുപ്രചാരണം നടത്തുന്നു. ഇതിനെല്ലാം തിരഞ്ഞെടുപ്പ് മറുപടി നൽകും. നരേന്ദ്രമോദിയുടെ യാത്രാ സംഘത്തോടൊപ്പം സഞ്ചരിക്കാൻ കേരളത്തിലെ ജനങ്ങളും തയ്യാറായിക്കഴിഞ്ഞുവെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. Content Highlights:If Case Became Proved Will Stop My Political Life Says PS Sreedharan Pilla


from mathrubhumi.latestnews.rssfeed http://bit.ly/2GnZqrb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages