ബിജെപി പ്രവര്‍ത്തകന് നേരെ വിരലുയര്‍ത്തിയാല്‍ കൈ കാണില്ല, നോക്കിയാല്‍ കണ്ണും സുരക്ഷിതമല്ല ; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേന്ദ്രമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ബിജെപി പ്രവര്‍ത്തകന് നേരെ വിരലുയര്‍ത്തിയാല്‍ കൈ കാണില്ല, നോക്കിയാല്‍ കണ്ണും സുരക്ഷിതമല്ല ; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേന്ദ്രമന്ത്രി

‘‘ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ഉയര്‍ത്തിയാല്‍ നാലുമണിക്കൂറിനുളളില്‍ ആ വിരല്‍ അവിടെ കാണില്ല. ബിജെപിയുടെ കണ്ണുകളില്‍ നോക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം. അങ്ങനെ ചെയ്താല്‍ ബാക്കി കാര്യം മറ്റുളളവര്‍ നോക്കിക്കൊളളും. ആ കണ്ണുകളും സുരക്ഷിതമല്ല.’’ ഭീഷണിപ്പെടുത്തി വിവാദത്തില്‍ പെട്ടത് കേന്ദ്രമന്ത്രിയും യുപി ഗാസിപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനോജ് സിന്‍ഹയാണ്.

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഭീഷണി മുഴക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നോക്കിയാല്‍ ആ കണ്ണും വിരലുയര്‍ത്തിയാല്‍ ആ കയ്യും അവിടെ കാണില്ലെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. മനോജ് സിന്‍ഹയുടെ പ്രസംഗത്തെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

തെരഞ്ഞെടുപ്പില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ വിവാദം വിളിച്ചു വരുത്തുന്നത് തുടരുകയാണ്. ഏപ്രില്‍ മൂന്നാം തിയതി റാംപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ചതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. സൈനിക വിഭാഗങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നും കമ്മീഷന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കുമെതിരെ കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. മോഡിസേനയെന്ന് സൈന്യത്തെ വിശേഷിപ്പിച്ചതിന് പിന്നാലെ മുസ്ലീംലീഗിനെ വൈറസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനാണ് യോഗി ആദിത്യനാഥിന് താക്കീത് നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ജയിച്ചു കഴിയുമ്പോള്‍ സഹായം തേടി അരികില്‍ വരരുതെന്ന് ഭീഷണിപ്പെടുത്തിയ മനേകാഗാന്ധിക്കെതിരേയും നടപടിയെടുത്തിരുന്നു. ഹിന്ദുക്കളുടെ വോട്ടു വേണ്ടെന്നായിരുന്നു മായാവതി പറഞ്ഞത്.



from mangalam.com http://bit.ly/2Glfp9o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages