ന്യൂഡൽഹി: പാർട്ടി വിട്ട കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാർട്ടിയിൽ തിരികെ എടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക കോൺഗ്രസ് വിട്ടത്. കഴിഞ്ഞ ദിവസം പാർട്ടിക്കെതിരെ ഇവർ പരസ്യമായി രംഗത്ത് വന്നിരുന്നു. മുംബൈ തന്റെ ജന്മഭൂമിയും കർമഭൂമിയും ആണെന്നും മുംബൈക്ക് വേണ്ടി പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണ് ശിവസേനയെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെവസതിയിൽ ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രിയങ്ക ചതുർവേദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയങ്ക ചതുർവേദിയെ പോലെ വ്യക്തിത്വമുള്ള ഒരു നേതാവിനെ ശിവസേനയിൽ കൊണ്ടുവരാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലും കോൺഗ്രസിനെതിരെ കടുത്ത വിമർശനമാണ് പ്രിയങ്ക ചതുർവേദി ഉയർത്തിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാർട്ടിയിൽ തിരികെ എടുത്തതിലുള്ള ശക്തമായ പ്രതിഷേധവും എതിർപ്പും അറിയിച്ച് പ്രിയങ്ക ചതുർവേദി നേരത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവർത്തകരെ തിരിച്ചെടുത്തതെന്നാണ് കോൺഗ്രസ് പറഞ്ഞത്. ഇതിൽ തനിക്ക് കടുത്ത ദുഃഖമുണ്ടെന്നും അവർ ട്വിറ്ററിൽ പറഞ്ഞിരുന്നു. content highlights:Priyanka Chaturvedi Switches To Sena From Congress
from mathrubhumi.latestnews.rssfeed http://bit.ly/2GrX1LR
via
IFTTT
No comments:
Post a Comment