ശ്രീനഗറിലെ 90 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ശ്രീനഗറിലെ 90 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല

ശ്രീനഗർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽജമ്മു കശ്മീരിലെ ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലുള്ള 90 ബൂത്തുകളിൽ ഒരാൾ പോലും വോട്ട് ചെയ്തില്ല.ഈദ്ഗാഹ്, ഖൻയാർ, ഹബ്ബ കദൽ, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ല. സോനവാറിൽ 12 ശതമാനം പോളിങ് നടന്നപ്പോൾ ഈദ്ഗാഹിൽ വെറും 3.3 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.സോനവാറിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും വോട്ട് ചെയ്തു. 2017-ലെ ഉപതിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷമുണ്ടായിരുന്ന ബുദ്ഗാമിൽ ഇത്തവണ 13 ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നില്ല. ശ്രീനഗറിൽ ആകെ 14.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014-ലും രാജ്യത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശ്രീനഗറിലായിരുന്നു. 25.86 ശതമാനമായിരുന്നു അന്ന് പോളിങ്. 2017- ഉപതിരഞ്ഞെടുപ്പിൽ ഇത് 7.2 % ആയി കുറഞ്ഞു. നാഷണൽ കോൺഫറൻസ് നേതാവും സിറ്റിങ് എംപിയുമായ ഫാറൂഖ് അബ്ദുള്ള ഇവിടെ വീണ്ടും മത്സരിക്കുന്നുണ്ട്. പിഡിപിക്കായി സയിദ് മുഹ്സിനും ബിജെപിക്കായി ഖാലിദ് ജഹാംഗീറും പ്യൂപ്പിൾസ് കോൺഫറൻസിനായി ഇർഫാൻ അൻസാരിയും മത്സരിക്കുന്നുണ്ട്. Content Highlights:No vote cast in 90 booths in Srinagar Lok Sabha seat


from mathrubhumi.latestnews.rssfeed http://bit.ly/2UHuDQ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages