ബാരാബങ്കി:മുസ്ലിങ്ങളെ നശിപ്പിക്കണമെങ്കിൽ ബി.ജെ.പി.ക്കു വോട്ടുനൽകി നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കണമെന്ന ബി.ജെ.പി.നേതാവിന്റെ പ്രസംഗം വിവാദത്തിൽ. ഉത്തർപ്രദേശിലെ നേതാവ് രഞ്ജിത് ബഹാദുർ ശ്രീവാസ്തവയാണ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയത്. ''കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മുസ്ലിങ്ങളുടെ ആത്മവീര്യം നശിപ്പിക്കുന്നതിന് മോദി ഒട്ടേറെ ശ്രമം നടത്തി. മുസ്ലിം ജനസംഖ്യ വർധിക്കുകയാണ്. സമീപഭാവിയിലെ വോട്ടെടുപ്പിൽ അവർ നിർണായക ശക്തിയായി മാറും. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി. ചൈനയിൽനിന്ന് ക്ഷൗരയന്ത്രങ്ങൾ കൊണ്ടുവരും. അവയുപയോഗിച്ച് പത്തു പന്ത്രണ്ടായിരത്തോളം മുസ്ലിങ്ങളെ ക്ഷൗരം ചെയ്യും. പിന്നീട് അവരെ ഹിന്ദുമതത്തിലേക്കു മാറ്റും.''- ശ്രീവാസ്തവ കൂട്ടിചേർത്തു. ബി.ജെ.പി.ക്ക് അല്ല വോട്ട് ചെയ്യുന്നതെങ്കിൽ അതിന്റെ അനന്തരഫലം അനുഭവിക്കാൻ ഒരുങ്ങിക്കോളണമെന്നും ബി.ജെ.പി. നേതാവ് മുന്നറിയിപ്പ് നൽകി.
from mathrubhumi.latestnews.rssfeed http://bit.ly/2IHLTxj
via
IFTTT
No comments:
Post a Comment