ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്സ് (ഐ.എസ്) ഏറ്റെടുത്തു. എട്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 310 പേരാണ് കൊല്ലപ്പെട്ടത്. 500 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തേ പ്രാദേശിക തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് ശ്രീലങ്ക ആരോപിച്ചിരുന്നത്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഈ ആക്രമണ പരമ്പരയെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തത്. ശ്രീലങ്കയിൽ നടന്ന ആകമണങ്ങൾക്ക് ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അമേരിക്ക നേരത്തേ വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യൻ പള്ളികളും ആഡംബര ഹോട്ടലുകളുമായിരുന്നു പ്രധാന ലക്ഷ്യം. എട്ട് ഇന്ത്യക്കാരടക്കം നിരവധി വിദേശീയരും സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ 45 പേർ കുട്ടികളാണ്. Content highlights:IS claimed responsibilities of Srilankan blasts
from mathrubhumi.latestnews.rssfeed http://bit.ly/2KZTjib
via
IFTTT
No comments:
Post a Comment