കൊല്‍ക്കത്ത: ബംഗാളിലെ പോളിംഗ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നതായി പരാതി. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബംഗാളിലെ മാള്‍ഡ ബലൂര്‍ഘട്ട് മണ്ഡലങ്ങളിലാണ് കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍ ബി.ജെ.പി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
കേന്ദ്രസേനയുടെ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പില്‍ ഇടപെടുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. പോളിംഗ് ബൂത്തുകളില്‍ കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചു. അപ്രകാരം ആവശ്യപ്പെടാന്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് യാതൊരു അധികാരവുമില്ല. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും മമതാ ബാനര്‍ജി വ്യക്തമാക്കി.
വോട്ടിനായി ബി.ജെ.പി കേന്ദ്രസേനയെ ദുരുപയോഗം ചെയ്യുകയാണെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ ശ്രമമുണ്ടായി. പശ്ചിമ ബംഗാള്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2XvjjTY
via IFTTT
No comments:
Post a Comment