വയനാട്ടില്‍ രാഹുല്‍ ജയിക്കും; തുഷാറിന്റെ കാര്യം അറിയില്ല: വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

വയനാട്ടില്‍ രാഹുല്‍ ജയിക്കും; തുഷാറിന്റെ കാര്യം അറിയില്ല: വെള്ളാപ്പള്ളി

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മകനുമായ തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയ ശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. തുഷാറിന്റെ വിജയം സംബന്ധിച്ച് താന്‍ തിരക്കിയിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ജയിക്കും. ബാക്കിയുള്ളവരുടെ കാര്യത്തെ പറ്റി അറിയില്ല. എന്‍.ഡി.എയ്ക്ക് കേരളത്തില്‍ നിന്നും സീറ്റ് ലഭിക്കുമോയെന്ന് അറിയില്ല. കുമ്മനവും സുരേന്ദ്രനും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരത്ത് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ച് ആള്‍ക്കെതിരെ കേസെടുത്തു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടെന്നു ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ഇന്നാണ്. ഒറ്റ ഘട്ടമായ് നടക്കുന്ന കേരളത്തിലെ വോട്ടെടുപ്പില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍.



from mangalam.com http://bit.ly/2IyQfYx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages