സെന്‍സെക്‌സ് 80 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

സെന്‍സെക്‌സ് 80 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾക്ക് നേട്ടം നിലനിർത്താനായില്ല. നിഫ്റ്റി 11,645.95വരെ ഒരുവേള ഉയർന്നെങ്കിലും 11,600ന് താഴെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 80.30 പോയന്റ് നഷ്ടത്തിൽ 38564.88ലും നിഫ്റ്റി 18.50 പോയന്റ് താഴ്ന്ന് 11576ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1132 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1380 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, എഫ്എംസിജി, ഫാർമ ഓഹരികൾ നേട്ടത്തിലായിരുന്നു. വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര ഓഹരികളായിരുന്നു നഷ്ടത്തിൽ. മാരുതി സുസുകി, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ഒഎൻജിസി, സൺ ഫാർമ, ബജാജ് ഫിനാൻസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.


from mathrubhumi.latestnews.rssfeed http://bit.ly/2GEaRwh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages