ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും: പ്രധിക്ഷേധവുമായി സ്ത്രീകള്‍ വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും: പ്രധിക്ഷേധവുമായി സ്ത്രീകള്‍ വീഡിയോ

ചെന്നൈ: ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ പോളിംഗ് ബൂത്തിനു പുറത്ത് പ്രതിഷേധം. 20-ാം തീയതി നടന്ന രണ്ടാഘട്ട വോട്ടെടുപ്പില്‍ തിരുവണ്‍മിയുര്‍ സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്താനായി എത്തിയപ്പോഴാണ് സംഭവം നടന്നത്.

ക്യൂവില്‍ നില്‍ക്കുന്ന താരങ്ങളെ കണ്ടപ്പോള്‍ സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനും ആളുകള്‍ തടിച്ചു കൂടി. ഇതോടെ ക്യൂവില്‍ നിന്ന ഇവരെ പോലീസ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തിനകത്തേക്ക് എത്തിച്ചു. എന്നാല്‍ ക്യൂവില്‍ നില്‍ക്കാതെ രണ്ടുപേരെ അകത്തുകേറ്റിവിട്ട പോലീസിന്റെ നടപടിയെ ക്യൂവില്‍ നിന്ന സ്ത്രീകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. പ്രത്യേക പരിഗണന നല്‍കി ചിലരെ കയറ്റിവിടുന്ന നടപടി ശരിയല്ലെന്നായിരുന്നു അവരുടെ വാദം.

വോട്ടുചെയ്ത് താര ദമ്പതികള്‍ പുറത്തിറങ്ങിയപ്പോള്‍ അജിത്തിനേയും ശാലിനിയേയും ചോദ്യം ചെയ്യുന്ന സ്ത്രീകളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരേയും പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായിരുന്നെന്നും തള്ളി കയറ്റം മൂലമാണ് ഇരുവരും പോലീസ് സംരക്ഷണത്തില്‍ ബൂത്തില്‍ കയറേണ്ടിവന്നതെന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.



from mangalam.com http://bit.ly/2vgeORj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages